Benjamin Netanyahu | ഇസ്രാഈലിന്റെ പുതിയ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; അഭിനന്ദിച്ച് നരേന്ദ്രമോദി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ടെല്‍ അവീവ്: (www.kvartha.com) ഇസ്രാഈല്‍ പ്രധാനമന്ത്രിയായി ഒന്‍പതാം തവണയും 73-കാരനായ ബെഞ്ചമിന്‍ നെതന്യാഹു അധികാരമേറ്റു. ഇതോടെ രാജ്യത്ത് എറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തി എന്ന റെകോര്‍ഡും നെതന്യാഹുവിന് സ്വന്തം. 120 അംഗങ്ങളുളള ഇസ്രാഈല്‍ പാര്‍ലമെന്റായ നെസറ്റിലെ 63 അംഗങ്ങള്‍ നെതന്യാഹുവിനെ പിന്തുണച്ചു. 
Aster mims 04/11/2022

ഇസ്രാഈല്‍ പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിന് ബെഞ്ചമിന്‍ നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്‍ഡ്യ-ഇസ്രാഈല്‍ തന്ത്രപരമായ പങ്കാളിത്തത്തിന് മുന്‍ഗണന നല്‍കിയതിന് ഇസ്രാഈല്‍ മുന്‍ പ്രധാനമന്ത്രി യെയര്‍ ലാപിഡിനും മോദി നന്ദി പറഞ്ഞു.

Benjamin Netanyahu | ഇസ്രാഈലിന്റെ പുതിയ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; അഭിനന്ദിച്ച് നരേന്ദ്രമോദി


പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു: 

'മസല്‍ ടോവ് , നിങ്ങളുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി എന്റെ സുഹൃത്ത് നെതന്യാഹു. ഇന്‍ഡ്യ-ഇസ്രാഈല്‍ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനുള്ള നമ്മുടെ സംയുക്ത ശ്രമങ്ങള്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'

'ഇന്‍ഡ്യ-ഇസ്രാഈല്‍ തന്ത്രപരമായ പങ്കാളിത്തത്തിന് മുന്‍ഗണന നല്‍കിയതിന് യെയര്‍ ലാപിഡിന് നന്ദി. നമ്മുടെ ജനങ്ങളുടെ പരസ്പര പ്രയോജനത്തിനായി ഫലപ്രദമായ ആശയ വിനിമയം തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലതുപക്ഷ സഖ്യത്തിന്റെ നേതാവായാണ് ബെഞ്ചമിന്‍ നെതന്യാഹു ഇസ്രാഈല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.

നേരത്തെ പ്രസിഡന്റിന്റെ സര്‍കാര്‍ രൂപീകരിക്കാനുള്ള ക്ഷണത്തിന് ശേഷം പ്രതികരിച്ച ബെഞ്ചമിന്‍ നെതന്യാഹു എല്ലാ ഇസ്രാഈലികളെയും സേവിക്കുമെന്ന് വാഗ്ദാനം ചെയ്തു, 'ഞങ്ങള്‍ക്ക് വോട് ചെയ്തവരും ചെയ്യാത്തവരെയും സേവിക്കും - ഇത് എന്റെ ഉത്തരവാദിത്തമാണ്'- നെതന്യാഹു പറഞ്ഞിരുന്നു. 

നാല് വര്‍ഷത്തിനുള്ളില്‍ അഞ്ച് തെരഞ്ഞെടുപ്പുകളാണ് ഇസ്രാഈലില്‍ നടന്നത്. ഇത് അഭൂതപൂര്‍വമായ രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് ഇസ്രാഈലിനെ നയിച്ചിരുന്നു. എന്നാല്‍ നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ടിയും, സഖ്യകക്ഷികളായ അള്‍ട്രാ ഓര്‍തഡോക്സ്, അള്‍ട്രാനാഷണലിസ്റ്റ് എന്നീ സഖ്യകക്ഷികളും ഒന്നാമതെത്തി. 

തുടര്‍ച്ചയായ 12 വര്‍ഷത്തെ അധികാരത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായത്. എന്നാല്‍ നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ 120 സീറ്റുകളുള്ള പാര്‍ലമെന്റില്‍ നെതന്യാഹു നയിക്കുന്ന വലത് സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. 28 ദിവസം എടുത്ത് തീവ്ര വലതുപക്ഷ സഖ്യം രൂപീകരിച്ചാണ് നെതന്യാഹു തെരഞ്ഞെടുപ്പിനെ ധീരമായി നേരിട്ടത്. 

Keywords:  News,World,international,Israel,Prime Minister,Election,Narendra Modi,PM,Politics, party,Political party,Top-Headlines,Trending, PM Narendra Modi Congratulates Benjamin Netanyahu For Becoming Prime Minister Of Israel
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia