Visit | ബ്രൂണൈ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി സിംഗപ്പൂരിലെത്തി
* സിംഗപ്പൂരിൽ വ്യവസായ പ്രമുഖരുമായും ആശയവിനിമയം നടത്തും
ന്യൂഡൽഹി: (KVARTHA) രണ്ട് ദിവസത്തെ ബ്രൂണൈ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച സിംഗപ്പൂരിലെത്തി. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന് ശേഷം 40 വർഷത്തിനിടെ ദ്വീപ് രാഷ്ട്രം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് പ്രധാനമന്ത്രി മോദി.
കഴിഞ്ഞ ദിവസം, ബ്രൂണൈ സുൽത്താൻ ഹസനുൽ ബോൽകിയയുമായി തലസ്ഥാനമായ ബന്ദർ സെരി ബെഗവാനിലെ ഔദ്യോഗിക വസതിയായ ഇസ്താന നൂറുൽ ഈമാനിൽ വെച്ച് അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തി. ചർച്ചകൾക്ക് ശേഷം സുൽത്താൻ ഒരുക്കിയ വിരുന്നിലും സംബന്ധിച്ചു.
പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊർജം, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിൽ ബ്രൂണൈയുമായുള്ള സഹകരണം മെച്ചപ്പെടുത്താൻ ഇരു നേതാക്കളും ചർച്ച നടത്തി. സുല്‍ത്താന്‍ ഹാജി ഹസ്സനല്‍ ബോല്‍ക്കിയയുമായുള്ള കൂടിക്കാഴ്ച്ച ഊഷ്മളമായിരുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള കാര്യങ്ങളാണ് ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയതെന്നും മോദി എക്‌സില്‍ കുറിച്ചു.
Sharing my remarks during meeting with HM Sultan Haji Hassanal Bolkiah of Brunei. https://t.co/yo7GwpTBl1
— Narendra Modi (@narendramodi) September 4, 2024
ചൊവ്വാഴ്ച വൈകുന്നേരം പ്രധാനമന്ത്രി മോദി ബന്ദർ സെരി ബെഗവാനിലെ ബ്രൂണൈയുടെ ഐതിഹാസികമായ ഒമർ അലി സൈഫുദ്ദീൻ മസ്ജിദ് സന്ദർശിച്ചു. ബ്രൂണെയിലെ 28-ാമത് സുൽത്താനും നിലവിലെ സുൽത്താൻ്റെ പിതാവുമായ ഒമർ അലി സൈഫുദ്ദീൻ മൂന്നാമനാണ് ഇത് നിർമ്മിച്ചത്.
Delighted to meet His Majesty Sultan Haji Hassanal Bolkiah. Our talks were wide ranging and included ways to further cement bilateral ties between our nations. We are going to further expand trade ties, commercial linkages and people-to-people exchanges. pic.twitter.com/CGsi3oVAT7
— Narendra Modi (@narendramodi) September 4, 2024
സിംഗപ്പൂരിൽ പ്രധാനമന്ത്രി ലോറൻസ് വോങുമായും പ്രസിഡൻ്റ് തർമൻ ഷൺമുഖരത്നവുമായും മോദി കൂടിക്കാഴ്ച നടത്തും. വ്യവസായ പ്രമുഖരുമായും അദ്ദേഹം ആശയവിനിമയം നടത്തും. ബുധനാഴ്ച രാത്രി ലോറൻസ് വോങ് സംഘടിപ്പിക്കുന്ന അത്താഴ വിരുന്നിൽ അദ്ദേഹം പങ്കെടുക്കും
Telah berkunjung ke Masjid Omar Ali Saifuddien di Brunei. pic.twitter.com/93PqqWWndB
— Narendra Modi (@narendramodi) September 3, 2024
#PMModi, #BruneiVisit, #Singapore, #DiplomaticRelations, #SultanHassanalBolkiah, #InternationalMeetings