SWISS-TOWER 24/07/2023

Meeting | 'ജി7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ നരേന്ദ്ര മോദിയും വൊളോഡിമിര്‍ സെലന്‍സ്‌കിയും കൂടിക്കാഴ്ച നടത്തും'; യുദ്ധം തുടങ്ങിയശേഷം ഇരുനേതാക്കളും തമ്മില്‍ കാണുന്നത് ഇത് ആദ്യം

 


ADVERTISEMENT

ടോകിയോ: (www.kvartha.com) ജപാനിലെ ഹിരോഷിമയില്‍ നടക്കുന്ന ജി7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന് വിവരം. ശനിയാഴ്ച വൈകുന്നേരമായിരിക്കും കൂടിക്കാഴ്ചയെന്നും ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും വിവിധ ചര്‍ചകള്‍ നടത്തുമെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

റഷ്യ യുക്രൈന്‍ യുദ്ധം ആരംഭിച്ചശേഷം ഇത് ആദ്യമായാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഫ്രഞ്ച് സര്‍കാരിന്റെ വിമാനത്തിലാണ് സെലന്‍സ്‌കി ഹിരോഷിമയില്‍ എത്തിയത്. സഊദി അറേബ്യയിലെ ജിദ്ദയില്‍ അറബ് ലീഗ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സെലന്‍സ്‌കി വെള്ളിയാഴ്ച എത്തിയിരുന്നു.

അതേസമയം, യുദ്ധത്തില്‍ ഇന്‍ഡ്യ റഷ്യയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന പാശ്ചാത്യ ലോകത്തിന്റെ ആരോപണങ്ങളോടും മോദി കഴിഞ്ഞദിവസം പ്രതികരിച്ചു. ജപാന്‍ മാധ്യമമായ യോമിയുറി ഷിംബുന് നല്‍കിയ അഭിമുഖത്തില്‍ 'പ്രതിസന്ധിയും തര്‍ക്കങ്ങളും ഉണ്ടാകുമ്പോള്‍ ചര്‍ചകളും നയതന്ത്രവും കൊണ്ടുമാത്രമേ പരിഹാരമുണ്ടാക്കാനാകൂയെന്ന നിലപാടാണ് ഇന്‍ഡ്യ എപ്പോഴും സ്വീകരിക്കുന്നത്.

അവശ്യസാധനങ്ങളുടെ വില ഉയരുന്നത് ജനങ്ങളെ ബാധിക്കും അതിനാണ് പ്രഥമ പരിഗണന' എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതു യുദ്ധത്തിന്റെ കാലഘട്ടം അല്ലെന്ന് പ്രധാനമന്ത്രി നേരത്തേതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
Aster mims 04/11/2022

Meeting | 'ജി7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ നരേന്ദ്ര മോദിയും വൊളോഡിമിര്‍ സെലന്‍സ്‌കിയും കൂടിക്കാഴ്ച നടത്തും'; യുദ്ധം തുടങ്ങിയശേഷം ഇരുനേതാക്കളും തമ്മില്‍ കാണുന്നത് ഇത് ആദ്യം

Keywords: PM Modi to hold talks with Ukraine's Zelenskyy on G7 sidelines, 1st meeting since Russia's invasion, Tokyo, Japan, News, Politics, Meeting, French Flight, Ukraine's Zelenskyy, Media, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia