White House | യുക്രൈനിനോടുള്ള റഷ്യന്‍ പ്രസിഡന്റിന്റെ ശത്രുത അവസാനിപ്പിക്കാന്‍ നരേന്ദ്രമോദിക്ക് കഴിയും, അദ്ദേഹം പറഞ്ഞാല്‍ പുടിന്‍ കേള്‍ക്കും, ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി

 


ന്യൂയോര്‍ക്: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ് ളാഡിമിര്‍ പുടിനും തമ്മിലുള്ള സൗഹൃദം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇരുവരും തമ്മില്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്യാറുണ്ട്. യുക്രൈന്‍- റഷ്യ യുദ്ധം കൊടുമ്പിരി കൊണ്ട അവസരത്തില്‍ പ്രധാനമന്ത്രി പുടിനെ വിളിച്ച് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. പല നിര്‍ണായക വിഷയങ്ങളെ കുറിച്ചും ഇരുവരും സംസാരിക്കാറുണ്ട്.

White House | യുക്രൈനിനോടുള്ള റഷ്യന്‍ പ്രസിഡന്റിന്റെ ശത്രുത അവസാനിപ്പിക്കാന്‍ നരേന്ദ്രമോദിക്ക് കഴിയും, അദ്ദേഹം പറഞ്ഞാല്‍ പുടിന്‍ കേള്‍ക്കും, ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി

എന്നാല്‍ ഇപ്പോള്‍ യുക്രൈന്‍- റഷ്യ യുദ്ധം ഒരു വര്‍ഷത്തോട് അടുക്കുമ്പോള്‍ അവസാനിപ്പിക്കാന്‍ മോദി ഇടനിലക്കാരനാകണമെന്നാണ് പല വമ്പന്‍ രാജ്യങ്ങളും ചിന്തിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഇടയാകുന്ന ഏത് ശ്രമത്തേയും അമേരിക സ്വാഗതം ചെയ്യുമെന്ന് അറിയിച്ചിരിക്കയാണ് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി.

യുക്രൈനിനോടുള്ള റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ശത്രുത അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിക്കുമെന്നും അദ്ദേഹത്തിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും കിര്‍ബി പറഞ്ഞു.

യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനോ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ബോധ്യപ്പെടുത്താനോ പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിയോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധം അവസാനിപ്പിക്കാന്‍ പുടിന് ഇനിയും സമയമുണ്ടെന്ന് കരുതുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുടിനെ യുദ്ധത്തിന്റെ അനന്തര ഫലങ്ങളെ കുറിച്ച് ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും കിര്‍ബി വ്യക്തമാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ പ്രസിഡന്റ് വ് ളാഡിമിര്‍ പുടിനുമായി മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് കിര്‍ബിയുടെ പ്രസ്താവന.

കിര്‍ബിയുടെ വാക്കുകള്‍:

യുദ്ധം ഇന്ന് അവസാനിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു... അവസാനിക്കണം, യുക്രേനിയന്‍ ജനത ഇപ്പോള്‍ അനുഭവിക്കുന്ന യുദ്ധക്കെടുതിക്ക് ഉത്തരവാദി വ്‌ളാഡിമിര്‍ പുടിനാണ്, അദ്ദേഹത്തിന് വേണമെങ്കില്‍ ഇപ്പോള്‍ തന്നെ യുദ്ധം നിര്‍ത്താനാകും. പകരം യുക്രൈനിന്റെ ഊര്‍ജത്തിലേക്കും പവര്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്കും അദ്ദേഹം ക്രൂയിസ് മിസൈലുകള്‍ തൊടുത്തുവിടുകയും ജനങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. യുക്രേനിയന്‍ ജനത കൂടുതല്‍ കഷ്ടതയിലേക്ക് പോയ്‌ക്കൊണ്ടിരിക്കുന്നു.

റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി മോദി റഷ്യന്‍ പ്രസിഡന്റ് പുടിനുമായും യുക്രൈന്‍ പ്രസിഡന്റ് വ് ളാദിമര്‍ സെലെന്‍സ്‌കിയുമായും നിരവധി തവണ സംസാരിച്ചിരുന്നു. ഉസ്ബെകിസ്താനിലെ സമര്‍കണ്ടില്‍ ഷാങ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്റെ ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി മോദി പുടിനോട് യുദ്ധത്തെ കുറിച്ച് സംസാരിച്ചിരുന്നു.

Keywords: PM Modi can convince Putin to end hostilities in Ukraine, says White House, New York, News, Politics, Attack, Prime Minister, Narendra Modi, Meeting, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia