ഇംഗ്ലണ്ടിലെ ജനങ്ങള്‍ക്ക് പൊതു നിരത്തിലിറങ്ങാം; ഉപാധികളോടെ ലോക് ഡൗണ്‍ അവസാനിപ്പിക്കാനൊരുങ്ങി ബോറിസ് ജോണ്‍സണ്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലണ്ടന്‍: (www.kvartha.com 11.05.2020) ഉപാധികളോടെ ലോക് ഡൗണ്‍ അവസാനിപ്പിക്കാനൊരുങ്ങി ഇംഗ്ലണ്ടിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബുധനാഴ്ച മുതല്‍ ഇംഗ്ലണ്ടിലെ ജനങ്ങള്‍ക്ക് ഉപാധികളോടെ പൊതു നിരത്തിലിറങ്ങാം. വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഓഫീസില്‍ പോയി ജോലി ചെയ്യാമെന്നും ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. അഞ്ച് ഘട്ടങ്ങളുള്ള പുതിയ കോവിഡ് ജാഗ്രതാ സംവിധാനമാണ് ലോക് ഡൗണ്‍ ലഘൂകരണത്തില്‍ നടപ്പിലാക്കുന്നത്.

ഇംഗ്ലണ്ടിലെ ജനങ്ങള്‍ക്ക് പൊതു നിരത്തിലിറങ്ങാം; ഉപാധികളോടെ ലോക് ഡൗണ്‍ അവസാനിപ്പിക്കാനൊരുങ്ങി ബോറിസ് ജോണ്‍സണ്‍

'അടുത്ത ഘട്ടമായി ജൂണ്‍ 1 നകം ചില പ്രാഥമിക വിദ്യാലയങ്ങള്‍ തുറക്കും. ഈ ഘട്ടത്തില്‍ കടകള്‍ തുറക്കുന്നതും ഉള്‍പ്പെടും' രാജ്യത്തെ അഭിസംബോധന ചെയ്ത് ജോണ്‍സണ്‍ പറഞ്ഞു. എന്നാല്‍ ശാസ്ത്രീയ പിന്തുണയുണ്ടെങ്കിലേ നടപ്പിലാക്കാനാവൂ എന്നും അദ്ദേഹം അറിയിച്ചു.

'പൊതു സ്ഥലങ്ങളും കച്ചവട സ്ഥാപനങ്ങളും അടുത്ത ഘട്ടത്തില്‍ തുറക്കും. പക്ഷെ ജൂലൈ ഒന്നിനു മുമ്പ് അത് സംഭവിക്കില്ല. പല ഘട്ടങ്ങളായി ലോക് ഡൗണ്‍ തുറക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം അറിയിച്ചു.

'ലോക് ഡൗണ്‍ തുറക്കുന്നതിനുള്ള സമയമായിട്ടില്ല. ഈ ആഴ്ച അതുണ്ടാവില്ല. പകരം നടപടികള്‍ പരിഷ്‌കരിക്കുന്നതിനുള്ള ശ്രദ്ധാപൂര്‍വ്വമായ കാര്യങ്ങളാണ് കൈക്കൊള്ളുന്നത്'. ലോക് ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നതിനുള്ള പിഴകള്‍ വര്‍ദ്ധിപ്പിക്കുമെന്നും ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ലോക് ഡൗണുമായി ബന്ധപ്പെട്ട പുതിയ പരിഷ്‌കരണങ്ങള്‍ തിങ്കളാഴ്ച പ്രഖ്യാപിക്കും. മാര്‍ഗ്ഗനിര്‍ദേശങ്ങളും കൂടെതന്നെ പ്രസിദ്ധീകരിക്കും.

ഇംഗ്ലണ്ടുകാര്‍ക്ക് പാര്‍ക്കുകളിലേക്കും ബീച്ചുകളിലേക്കും പോകാന്‍ അനുവാദമുണ്ടെന്നും അവര്‍ അവിടെയുള്ളപ്പോള്‍ സാമൂഹിക അകലം പാലിച്ചാല്‍ മതിയെന്നുമാണ് തീരുമാനം. എന്നാല്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമാവില്ല.

Keywords:  News, World, England, Prime Minister, Lockdown, Office, Public Place, PM Boris Johnson speech unveils 'conditional plan' to reopen society
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script