SWISS-TOWER 24/07/2023

Planet Spiralling | '30 വര്‍ഷത്തിനുള്ളില്‍ കെപ്ലര്‍1658ബി സൂര്യനിലേക്ക് ഇടിച്ചുകയറും'; ബഹിരാകാശത്ത് നടക്കാനിടയുള്ള വന്‍ കൂട്ടിമുട്ടല്‍ ഭൂമിയുടെ അന്ത്യത്തെ കുറിച്ച് സൂചന നല്‍കിയേക്കാമെന്ന് റിപോര്‍ട്

 


ADVERTISEMENT


പാരിസ്: (www.kvartha.com) ബഹിരാകാശത്ത് നടക്കാനിടയുള്ള വന്‍ കൂട്ടിമുട്ടല്‍ ഭൂമിയുടെ അന്ത്യത്തെ കുറിച്ച് സൂചന നല്‍കിയേക്കാമെന്ന് റിപോര്‍ട്. കെപ്ലര്‍1658ബി എന്ന ഗ്രഹം 30 വര്‍ഷത്തിനുള്ളില്‍ സൂര്യനിലേക്ക് ഇടിച്ചുകയറുമെന്നും അത് ഭൂമിയുടെ അന്ത്യം തന്നെ എങ്ങനെ സംഭവിക്കുമെന്ന് സൂചന നല്‍കിയേക്കാമെന്നുമാണ് റിപോര്‍ട്. 
Aster mims 04/11/2022

ഭൂമിയില്‍നിന്ന് 2,600 പ്രകാശവര്‍ഷം അകലെയുള്ള കെപ്ലര്‍1658ബി എന്ന ഗ്രഹത്തിന്റെ ഭ്രമണമാണ് ഭൂമിയുടെ അന്ത്യത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. 2009ല്‍ വിക്ഷേപിച്ച കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ് ഉപയോഗിച്ച് കണ്ടെത്തിയ ആദ്യ എക്‌സോപ്ലാനെറ്റ് ആണ് കെപ്ലര്‍1658ബി ഗ്രഹം. സൂര്യനെയല്ലാതെ മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹമാണ് എക്‌സോപ്ലാനെറ്റ് എന്നറിയപ്പെടുന്നത്. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം പുറത്തുവിട്ടത്. 

നമ്മുടെ സൗരയൂഥത്തിലെ ജൂപിറ്റര്‍ ഗ്രഹത്തിന്റെ (വ്യാഴം) പേരിലാണ് കെപ്ലര്‍1658ബി അറിയപ്പെടുന്നത്. മൂന്ന് ദിവസത്തില്‍ താഴെ സമയത്തിലാണ് കെപ്ലര്‍1658ബി അതിന്റെ നക്ഷത്രത്തിന് ചുറ്റും ഭ്രമണം ചെയ്യുന്നത്. ഇങ്ങനെ ഭ്രമണം ചെയ്യാനുള്ള സമയം ഓരോ വര്‍ഷവും 131 മിലി സെകന്‍ഡുകള്‍ വച്ച് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് 'ദി ആസ്‌ട്രോഫിസികല്‍ ജേര്‍ണല്‍ ലെറ്റേഴ്‌സി'ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ പറയുന്നു.

Planet Spiralling | '30 വര്‍ഷത്തിനുള്ളില്‍ കെപ്ലര്‍1658ബി സൂര്യനിലേക്ക് ഇടിച്ചുകയറും'; ബഹിരാകാശത്ത് നടക്കാനിടയുള്ള വന്‍ കൂട്ടിമുട്ടല്‍ ഭൂമിയുടെ അന്ത്യത്തെ കുറിച്ച് സൂചന നല്‍കിയേക്കാമെന്ന് റിപോര്‍ട്



'ഈ നിരക്കില്‍ നക്ഷത്രത്തിന് ചുറ്റും കറങ്ങുമ്പോള്‍ 30 വര്‍ഷത്തിനുള്ളില്‍ കെപ്ലര്‍1658ബി അതിന്റെ സൂര്യനിലേക്ക് ഇടിച്ചുകയറും. ആദ്യമായാണ് ഇത്തരമൊരു ഇടിച്ചുകയറലിന് തെളിവു കിട്ടുന്നത്.'  ഗവേഷകനായ ശ്രേയസ് വിസ്സപ്രഗഡ പറഞ്ഞു. 

അതേസമയം, ഭൂമിയുടെ അന്ത്യം കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കുശേഷം മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളെന്ന് സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Keywords:  News,World,international,Paris,Top-Headlines,Technology, Planet spiralling into star may offer glimpse into Earth’s end
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia