വിമാനത്തിന്റെ വാതില്‍ ബലമായി തുറക്കാന്‍ ശ്രമിച്ചു; ഒരു മണിക്കൂറോളം യാത്ര ചെയ്ത വിമാനം തിരിച്ചിറക്കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോര്‍ക്ക്: (www.kvartha.com 08.07.2017) പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ വാതില്‍ ബലമായി തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനുമായി വിമാനത്തില്‍ അടിപിടി. അമേരിക്കയിലെ സിയാറ്റിലില്‍ നിന്ന് ചൈനയിലേക്ക് പോയ ഡെല്‍റ്റ എയര്‍ലൈസ് വിമാനത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഒന്നാം ക്ലാസില്‍ യാത്ര ചെയ്ത ഫ്‌ളോറിഡക്കാരന്‍ ജോസഫ് ഡാനിയേല്‍ ഹ്യൂഡെക് (23) ആണ് പറന്നുകൊണ്ടിരുന്നുന്ന ഡെല്‍റ്റ ഫ്‌ളൈറ്റ് 129ന്റെ വാതില്‍ ബലമായി തുറക്കാന്‍ ശ്രമിച്ചത്.

വിമാനത്തിന്റെ വാതില്‍ ബലമായി തുറക്കാന്‍ ശ്രമിച്ചു; ഒരു മണിക്കൂറോളം യാത്ര ചെയ്ത വിമാനം തിരിച്ചിറക്കി

221 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിന്റെ മുമ്പിലുള്ള വാതില്‍ തുറക്കാന്‍ ശ്രമിച്ച ഇയാള്‍ തടയാനെത്തിയ രണ്ട് വനിതാ ജീവനക്കാരെയും മറ്റ് യാത്രക്കാരെയും മര്‍ദിക്കുകയായിരുന്നു. 45 മിനിറ്റോളം നീണ്ട സംഘര്‍ഷത്തിനൊടുവില്‍ ഒരു മണിക്കൂറോളം യാത്ര ചെയ്ത വിമാനം സിയാറ്റില്‍ റ്റക്കോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു.

ഹ്യുഡെകിന്റെ അതിക്രമം അതിരുവിട്ടതോടെ വിമാനജീവനക്കാരില്‍ ഒരാള്‍ വൈന്‍ ബോട്ടില്‍ കൊണ്ട് തലക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു. ഒടുവില്‍ യാത്രക്കാര്‍ ചേര്‍ന്നാണ് ഇയാളെ കീഴടക്കിയത്. വിമാനത്തില്‍ അതിക്രമം ഉണ്ടാക്കിയതിന് ഇയാള്‍ക്കെതിരെ എഫ് ബി ഐ കെസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹ്യുഡെക് വിമാനത്തിന്റെ വാതില്‍ പാതി തുറന്നിരുന്നുവെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റ്‌ഗേഷന്‍ (എഫ് ബി ഐ) അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: A first-class passenger assaulted and injured a flight attendant aboard a Delta Air Lines flight bound for Beijing, forcing the plane to return to Seattle-Tacoma International Airport. The 23-year-old man attacked the flight attendant roughly 45 minutes into Delta Flight 129. Passengers assisted with restraining him until the plane the landed back in Seattle, where Port of Seattle police arrested him.

Keywords: America, Air Plane, Youth, Assault, Flight, Passengers, China, Airport, News, World
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia