ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ മനിലയിലേക്കുള്ള ഫിലിപ്പൈന്‍ എയര്‍ലൈന്‍സിന്റെ വിമാന എഞ്ചിന്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; തൊട്ടുപിന്നാലെ തീപിടിച്ചു
Nov 23, 2019, 15:57 IST
ലോസ് ഏഞ്ചല്‍സ്: (www.kvartha.com 23.11.2019) ലോസ് ഏഞ്ചല്‍സില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ മനിലയിലേക്കുള്ള ഫിലിപ്പൈന്‍ എയര്‍ലൈന്‍സിന്റെ വിമാന എഞ്ചിന്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ബോയിങ് 777 എന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. തൊട്ടുപിന്നാലെ തീപിടിക്കുകയും ചെയ്തു. ഉടന്‍ തന്നെ ഇക്കാര്യം ശ്രദ്ധയില്‍പെടുകയും അടിയന്തര ലാന്‍ഡിങ് നടത്തുകയുമായിരുന്നു. ബോയിങ് 777 വിമാനത്തിലെ 347 യാത്രക്കാരും 18 ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍ലൈന്‍ വക്താവ് അറിയിച്ചു.
എഞ്ചിനില്‍ തീ കണ്ടെത്തിയതോടെ ഫ്‌ളൈറ്റ് 113 ന്റെ പൈലറ്റുമാര്‍ മുന്നറിയിപ്പ് നല്‍കി. എഞ്ചിന് തകരാറുണ്ടെന്നും അടിയന്തര ലാന്‍ഡിങ്ങ് നടത്തുകയാണെന്നും പൈലറ്റ് അറിയിച്ചു. തുടര്‍ന്ന് ലോസ് ഏഞ്ചല്‍സ് രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.
വിമാനം പുറപ്പെട്ട് ഏകദേശം 12 മിനിറ്റിനുശേഷമാണ് തിരിച്ചിറക്കിയത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ സജ്ജമായിരുന്നു. സാധാരണ എയര്‍സ്റ്റെയര്‍ ഉപയോഗിച്ച് തന്നെ യാത്രക്കാര്‍ക്ക് ഇറങ്ങാന്‍ കഴിഞ്ഞു. വിമാനത്താവള പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയിട്ടില്ല.
യാത്രക്കാരുടെ ശാന്തതയെയും ക്ഷമയെയും ഞങ്ങള്‍ വളരെയധികം അഭിനന്ദിക്കുന്നു, ഫ്‌ളൈറ്റ്, എമര്‍ജന്‍സി ലാന്‍ഡിങ് സമയത്ത് ഞങ്ങളുടെ ക്യാബിന്‍ ക്രൂവുമായി അവര്‍ നന്നായി സഹകരിച്ചുവെന്നും ഫിലിപ്പൈന്‍ എയര്‍ലൈന്‍സ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
രണ്ട് ജിഇ 90-115 ബി എഞ്ചിനുകളാണ് ബോയിങ് 777 ന്റെ കരുത്ത്. സംഭവത്തെക്കുറിച്ച് ബോധവാന്മാരാണെന്നും സംഭവത്തിന്റെ കാരണം നിര്‍ണയിക്കാനും വിമാനം ഉടനടി സര്‍വീസിലേക്ക് തിരികെ നല്‍കാനും എയര്‍ലൈന്‍സുമായി പ്രവര്‍ത്തിക്കുകയാണെന്നും എഞ്ചിന്‍ നിര്‍മാതാക്കളായ ജിഇ ഏവിയേഷന്‍ പറഞ്ഞു.
എഞ്ചിനില്‍ നിന്ന് പുറത്തേക്ക് വരുന്ന തീജ്വാലകളുടെ വിഡിയോ നിരവധി യാത്രക്കാര്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വിമാനം ടേക്ക് ഓഫ് ചെയ്തതിന് ശേഷം എഞ്ചിനില്‍ നിന്ന് തീയും പുകയും വരുന്നതായി ചില യാത്രക്കാരാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് വിമാനം തിരിച്ചിറക്കിയത്.
അതേസമയം ബോയിങും ജനറല്‍ ഇലക്ട്രിക്കും അപകടത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. പൊട്ടിത്തെറിക്കുന്നതും ചെറിയ തീജ്വാലകള്‍ എഞ്ചിനില്‍ നിന്ന് പുറത്തേക്ക് വരുന്നതും കണ്ടുവെന്നാണ് യാത്രക്കാരില്‍ ഒരാളായ ആന്‍ഡ്രൂ അമേസ് പറഞ്ഞത്. അതേസമയം വിമാനത്തിന്റെ രണ്ടാമത്തെ എഞ്ചിനില്‍ തീ കണ്ടെത്തിയെന്നും സുരക്ഷിതമായി തന്നെ അടിയന്തര ലാന്‍ഡിങ് നടത്തിയെന്നും ഫിലിപ്പൈന്‍ എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Plane makes emergency landing after flames burst from engine, News, Flight, Burnt, Warning, Passengers, World, Business.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.