Tragedy | വൻദുരന്തം: കസാഖ്സ്ഥാനിൽ 72 യാത്രക്കാരുമായി പോവുകയായിരുന്ന യാത്രാവിമാനം തകർന്നുവീണു
● ബാക്കുവിൽ നിന്ന് ഗ്രോസ്നിയിലേക്ക് പോവുകയായിരുന്നു വിമാനം.
● അപകടത്തിന് മുൻപ് വിമാനം വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് പറന്നു.
അസ്താന: (KVARTHA) കസാഖ്സ്ഥാനിലെ അക്റ്റൗ നഗരത്തിനടുത്ത് 72 യാത്രക്കാരുമായി പോവുകയായിരുന്ന യാത്രാവിമാനം തകർന്നുവീണു. കസാഖ്സ്ഥാൻ എമർജൻസി മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസികളാണ് ഈ വിവരം പുറത്തുവിട്ടത്. അപകടത്തിൽപ്പെട്ട വിമാനം അസർബൈജാൻ എയർലൈൻസിന്റേതാണ്.
ബാക്കുവിൽ നിന്ന് റഷ്യയിലെ ചെച്‌ന്യയിലെ ഗ്രോസ്നിയിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഗ്രോസ്നിയിൽ കനത്ത മൂടൽമഞ്ഞ് കാരണം വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. അപകടത്തിന് തൊട്ടുമുന്‍പ് വിമാനം വിമാനത്താവളത്തിന് മുകളിൽ കുറച്ചുനേരം വട്ടമിട്ട് പറന്നിരുന്നതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
Kazakh media reports that the plane flying from Baku to Grozny crashed at Aktau airport.
— Портал Blog-Club.org (@blogclub_org) December 25, 2024
Before that, the plane made several circles over the airport. pic.twitter.com/rbcxjejFxR
കനത്ത മൂടൽമഞ്ഞാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കസാഖ്സ്ഥാൻ അധികൃതർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ആറ് പേരെ ജീവനോടെ കണ്ടെത്തി. ബാക്കിയുള്ളവരുടെ അവസ്ഥയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുകയാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
BREAKING: Passenger plane which crashed near Aktau Airport in Kazakhstan carried 67 passengers and 5 crew members.
— AZ Intel (@AZ_Intel_) December 25, 2024
There are reports of survivors. pic.twitter.com/vD8s8Dz8Oq