Miss Landing | പൈലറ്റുമാര്‍ ഉറങ്ങിപ്പോയി; വിമാനം ലാന്‍ഡ് ചെയ്തത് 25 മിനുട് വൈകി

 


അഡിസ് അബാബ: (www.kvartha.com) പൈലറ്റുമാര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്തത് 25 മിനുട് വൈകി. എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ പൈലറ്റുമാരാണ് കഥാനായകന്‍മാര്‍. തിങ്കളാഴ്ചയായിരുന്നു സംഭവം.

സുഡാനിലെ ഖാര്‍തൂമില്‍ നിന്ന് എത്യോപ്യ തലസ്ഥാനമായ അഡിസ് അബാബയിലേക്ക് പറന്ന ബോയിങ് 737-800 ഇ.ടി -343യിലെ വിമാനത്തിലെ രണ്ട് പൈലറ്റുമാര്‍ 37,000 അടി ഉയരത്തില്‍ പറക്കവെ ഗാഢനിദ്രയിലായിരുന്നുവെന്ന് ഏവിയേഷന്‍ ഹെറാള്‍ഡ് ആണ് റിപോര്‍ട് ചെയ്തത്. ഇതോടെ വിമാനം ലാന്‍ഡുചെയ്യാന്‍ വൈകി.

Miss Landing | പൈലറ്റുമാര്‍ ഉറങ്ങിപ്പോയി; വിമാനം ലാന്‍ഡ് ചെയ്തത് 25 മിനുട് വൈകി

വിമാനം ഓടോ പൈലറ്റായിരുന്നത് കൊണ്ട് തന്നെ ഫ്ളൈറ്റ് മാനേജ്മെന്റ് കംപ്യൂര്‍ (FMC) വഴി റൂട് സജ്ജീകരിച്ച ശേഷമായിരുന്നു പൈലറ്റുമാരുടെ ഉറക്കം. ലാന്‍ഡ് ചെയ്യേണ്ട സമയം കഴിഞ്ഞിട്ടും വിമാനം കാണാത്തതിനെത്തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (ATC) വിമാനത്തിലുള്ള പൈലറ്റുമാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പിന്നീട് ഇറങ്ങേണ്ട റണ്‍വേയ്ക്ക് മുകളിലൂടെ വിമാനം പറന്നതോടെ ഓടോ പൈലറ്റ് സംവിധാനം അലാം മുഴക്കുകയായിരുന്നു. ഇതോടെയാണ് പൈലറ്റുമാര്‍ ഉണര്‍ന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനകം തന്നെ റണ്‍വേയില്‍ ഇറങ്ങാന്‍ 25 മിനിറ്റലധികം വൈകിയിരുന്നു. തുടര്‍ന്ന് പെട്ടെന്ന് തന്നെ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി വിമാനം സുരക്ഷിതമായി റണ്‍വേയിലിറക്കുകയായിരുന്നു.

ഏവിയേഷന്‍ അനലിസ്റ്റ് അലക്സ് മകെരാസ് സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. സമാന സംഭവം മെയ് മാസത്തില്‍ ന്യൂയോര്‍കില്‍ നിന്നും റിപോര്‍ട് ചെയ്തിരുന്നു.

Keywords: Pilots Fall Asleep At 37,000 Feet, Miss Landing, Flight, Pilots, Airport, Land, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia