നേപ്പാളില്‍ ബസ് മറിഞ്ഞ് 39 മരണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നേപ്പാളില്‍ ബസ് മറിഞ്ഞ് 39 മരണം
കാഠ്മണ്ഡു: നേപ്പാളില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 39പേര്‍ മരിച്ചു. മരിച്ചവരില്‍ 36 പേര്‍ ഇന്ത്യക്കാരാണ്. തെക്കന്‍ നേപ്പാളിലെ നവാല്‍പരശിയിലുള്ള ക്ഷേത്രത്തിലേക്ക് പോകുന്ന തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. കന്നത്ത മഴയെത്തുടര്‍ത്ത് ബസ് റോഡില്‍നിന്ന് തെന്നിമാറിയാണ് അപകടം. മരിച്ചവരില്‍ഒരു പെണ്‍കുട്ടിയും പത്ത് സത്രീകളും ഉള്‍പ്പെടുന്നു.

ഉത്തര്‍പ്രദേശില്‍ നിന്നുളള തീര്‍ഥാടകരടക്കം 75 പേരടങ്ങിയ ബസ് ട്രൈബ്‌നിഘാട്ടിലെ ബോല്‍ബാം ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു.നിറഞ്ഞുകവിഞ്ഞ കനാലിലേക്കാണ് ബസ് വീണത്.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അമിതമായി യാത്രക്കാരെ കയറ്റിയതാവാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു. തീര്‍ഥാടകരില്‍ ചിലര്‍ ബസ്സിനുമുകളിലിരുന്നാണ് സഞ്ചരിച്ചത്‌.

SUMMARY: At least 36 Indians were among 39 pilgrims killed when an overcrowded bus plunged into an irrigation canal on the Gandak river in the Nepal's district of Nawalparasi bordering UP on Sunday
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script