Medical Negligence | 'അവരെന്റെ ഇരട്ടക്കുഞ്ഞുങ്ങളെ കൊന്നു, സോറി പറഞ്ഞാന്‍ നഷ്ടം നികത്താനാകുമോ?'; ഐവിഎഫ് ചികിത്സയ്ക്കിടെ യുവതിയ്ക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് നല്‍കിയതായി പരാതി
Oct 8, 2023, 13:12 IST
വാഷിങ്ടന്‍: (KVARTHA) ഐവിഎഫ് ചികിത്സയ്ക്കിടെ യുവതിയ്ക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് നല്‍കിയതായി പരാതി. ലാസ് വെഗാസില്‍ നിന്നുമുള്ള ടിമിക തോമസ് എന്ന യുവതിയ്ക്കാണ് ദുരനുഭവമുണ്ടായത്. ഒരു ഫാര്‍മസിയുടെ ഭാഗത്ത് നിന്നുമുണ്ടായ അശ്രദ്ധ കാരണം തന്റെ വയറ്റില്‍ വച്ച് തന്നെ ഇരട്ടക്കുട്ടികളെ നഷ്ടപ്പെട്ടുവെന്നാണ് ആരോപണം.
ഫലോപ്യന്‍ കുഴലുകള്‍ നീക്കം ചെയ്തതിന് ശേഷമാണ് ടിമികയും ഭര്‍ത്താവും ഐവിഎഫ് തിരഞ്ഞെടുക്കുന്നത്. രണ്ട് ഭ്രൂണങ്ങളാണ് ഇതിന് വേണ്ടി നിക്ഷേപിച്ചത്. ചികിത്സയുടെ ഭാഗമായി അവര്‍ സമീപത്തെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മരുന്ന് വാങ്ങുകയായിരുന്നു.
എന്നാല്‍, ഇത് കഴിച്ചതിന് പിന്നാലെ ഇവര്‍ക്ക് വയറ്റില്‍ വേദന അനുഭവപ്പെടാന്‍ തുടങ്ങി. സാധാരണയായി മരുന്ന് കഴിച്ചാല്‍ ചെറിയ വേദനയുണ്ടാകാറുണ്ടായിരുന്നു. എന്നാല്‍, ഇത് അതുപോലെ ഒന്നായിരുന്നില്ലെന്നും എല്ലാത്തിനേക്കാളും അപ്പുറമായിരുന്നുവെന്നും യുവതി പറഞ്ഞു.
വേദന സഹിക്കാന്‍ പറ്റാതെയായപ്പോള്‍ യുവതിയും ഭര്‍ത്താവും പറയുന്നു. ഫാര്‍മസിയില്‍ നിന്നും മരുന്ന് തന്ന കുപ്പി പരിശോധിച്ചതോടെ ആദ്യം തന്നെ അതില്‍ കണ്ടത്, ഇത് ഗര്‍ഭച്ഛിദ്രത്തിന് വേണ്ടിയുള്ള മരുന്നാണെന്നും 'എന്റെ രണ്ട് കുഞ്ഞുങ്ങളെയും അവര്‍ കൊന്നു...' എന്നും ടിമിക മാധ്യമങ്ങളോട് വേദനയോടെ പ്രതികരിച്ചു. പിന്നാലെ, സിവിഎസ് എന്ന ഫാര്‍മസിക്കെതിരായി ടിമിക പരാതി നല്‍കുകയായിരുന്നു.
അന്വേഷണത്തില്‍ ഫാര്‍മസിയുടെ ഭാഗത്തുനിന്നും തെറ്റുണ്ടായി എന്നാണ് തെളിഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഡോക്ടര്‍ എഴുതിയത് ശ്രദ്ധിക്കാതെ ഫാര്‍മസി ജീവനക്കാര്‍ മരുന്ന് എടുത്ത് നല്‍കുകയായിരുന്നുവെന്നും മാത്രമല്ല, മരുന്നിനെ കുറിച്ച് തന്നോട് ഒന്നും തന്നെ അന്വേഷിക്കാതെയാണ് അവരത് നല്‍കിയതെന്നും ടിമിക പറഞ്ഞു.
വിഷയത്തില്‍ ഫാര്‍മസി പിന്നീട് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍, തനിക്ക് സംഭവിച്ച വേദനയ്ക്കും നഷ്ടത്തിനും ഒരു സോറി മാത്രമാണ് കിട്ടിയത്, അത് മതിയോ എന്നാണ് ടിമികയുടെ ചോദ്യം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.