വളര്‍ത്തു നായ വീടിന് തീയിട്ടു: വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
May 31, 2014, 12:00 IST
ലണ്ടന്‍: (www.kvartha.com 31.05.2014) ലണ്ടനിലെ ഹാര്‍ട്ടന്‍ പൂളിന് സമീപത്തുള്ള വീടിന് വളര്‍ത്തുനായ തീയിട്ടു. വീട്ടിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
വീടിന് തീപിടിച്ച കാര്യം താമസക്കാര്‍ മുന്‍കൂട്ടി അറിഞ്ഞതിനെ തുടര്‍ന്നാണ് വന്‍ദുരന്തം ഒഴിവായത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയായിരുന്നു സംഭവം. വീട്ടുടമസ്ഥന്‍ പൊരിച്ച ഇറച്ചി ഇലക്ട്രിക് അടുപ്പിനു സമീപം വെച്ചത് നായ കണ്ടതാണ് ദുരന്തത്തിനിടയാക്കിയത്.
ഇറച്ചിയുടെ മണം പിടിച്ച വളര്‍ത്തു നായ അതെടുക്കാന്‍ അടുപ്പിനുമുകളിലേക്ക് ചാടിക്കയറിയപ്പോള്‍ അടുപ്പിന്റെ നോബ് തിരിഞ്ഞ് പ്രവര്‍ത്തിച്ചതാണ് തീപിടിക്കാനിടയായത്. വീട്ടില്‍ നിന്നും കരിഞ്ഞ മണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടമ്മ ഉറങ്ങിക്കിടക്കുന്നവരെയെല്ലാം വിളിച്ചുണര്‍ത്തി.
തുടര്‍ന്ന് നടന്ന പരിശോധനയില്‍ കരിഞ്ഞ മണം അടുക്കളയില്‍ നിന്നാണെന്ന് മനസിലായി. മാത്രമല്ല അടുക്കള മുഴുവനും പുക കൊണ്ട് മൂടിയിരുന്നു. ഉടന്‍തന്നെ അഗ്‌നിശമന സേനയെ വിവരമറിയിക്കുകയും അവരെത്തി വീട്ടിലെ തീയണയ്ക്കുകയും ചെയ്തു.
തീപിടുത്തത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. രണ്ടാഴ്ചമുമ്പ് പ്രവര്‍ത്തനരഹിതമായിരുന്ന വീട്ടിലെ ഫയര്‍ അലാറാമും ശരിയാക്കിയശേഷമാണ് അഗ്‌നിശമന സേന മടങ്ങിയത്.

Also Read:
യുവാവിനെ മൂന്നു മാസമായി കാണാനില്ല
യുവാവിനെ മൂന്നു മാസമായി കാണാനില്ല
Keywords: Pet dog, London, House, Fire, House Wife, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.