കാലിഫോര്‍ണിയ: വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ഥികളുടെമേല്‍ കുരുമുളകുപൊടി സ്പ്രേ ചെയ്ത പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. നവംബര്‍ 9ം തീയതി ബെര്‍ക്ക്ലിയിലുള്ള യൂണിവേഴ്സിറ്റി ഒഫ് കാലിഫോര്‍ണിയയിലെ വിദ്യാര്‍ഥികള്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ക്കനുകൂലമായി സമരം ചെയ്തിരുന്നു. പോലീസ് അവരുടെ ബാറ്റണ്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതിന് പകരമെന്നോണം സമാധാനമായി കുത്തിയിരുന്ന് സമരം നടത്തിയ വിദ്യാര്‍ഥികളുടെ അടുത്ത് ചെന്ന് കാമ്പസ് പോലീസ് ഒഫീസര്‍മാര്‍ അവരുടെ മുഖത്തേക്ക് കുരുമുളകുപൊടി സ്പ്രേ ചെയ്യുകയായിരുന്നു.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ചാന്‍സലര്‍ ഡേവിസ് പോലീസുകാരുടെ നടപടിയെ നിശിതമായി വിമര്‍ശിച്ചു. ഇന്റെര്‍നെറ്റുവഴി പ്രചരിച്ച വീഡിയോകണ്ട് നിരവധി വിദ്യാര്‍ഥികള്‍ പോലീസിന്റെ നടപടിക്കെതിരെ രോഷമുയര്‍ത്തുന്നുണ്ട്.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ചാന്‍സലര്‍ ഡേവിസ് പോലീസുകാരുടെ നടപടിയെ നിശിതമായി വിമര്‍ശിച്ചു. ഇന്റെര്‍നെറ്റുവഴി പ്രചരിച്ച വീഡിയോകണ്ട് നിരവധി വിദ്യാര്‍ഥികള്‍ പോലീസിന്റെ നടപടിക്കെതിരെ രോഷമുയര്‍ത്തുന്നുണ്ട്.
English Summary
California: A US university has suspended two campus police officers over the use of pepper spray on students at a peaceful protest on Friday in support of the Occupy Wall Street movement.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.