Starvation | യുക്രൈന്‍ സംഘര്‍ഷവും കോവിഡും പട്ടിണി കിടക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു; ലോകമെമ്പാടും കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന ആളുകള്‍ 345 ദശലക്ഷത്തിലെത്തിയതായി കണക്കുകള്‍
Aug 27, 2022, 07:54 IST
വാഷിങ്ടന്‍: (www.kvartha.com) ലോകമെമ്പാടും രൂക്ഷമായ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന ആളുകളുടെ എണ്ണം 345 ദശലക്ഷത്തിലെത്തിയതായി യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ്, സംഘര്‍ഷങ്ങള്‍, കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം 2019 മുതല്‍ പട്ടിണി കിടക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിച്ചതായി യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം റീജിയനല്‍ ഡയറക്ടര്‍ കോറിന്‍ ഫ്‌ലെഷര്‍ പറഞ്ഞു.
കൊറോണ പ്രതിസന്ധിക്ക് മുമ്പ്, ലോകമെമ്പാടും 135 ദശലക്ഷം ആളുകള്‍ കടുത്ത പട്ടിണി അനുഭവിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനവും യക്രൈന്‍ സംഘര്‍ഷവും കാരണം പട്ടിണി കിടക്കുന്നവരുടെ സംഖ്യ വീണ്ടും ഉയര്‍ന്നു. ഇത് ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യെമന്‍ ഭക്ഷ്യാവശ്യത്തിന്റെ 90% ഇറക്കുമതി ചെയ്യുന്നു. വടക്കേ ആഫ്രികയിലും യുക്രൈന്‍ പ്രതിസന്ധി വന്‍തോതിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.