Surcharge | ഈ റസ്റ്റോറന്റില്‍ കുട്ടികള്‍ കരഞ്ഞാല്‍ പ്രത്യേകം ചാര്‍ജ് ഈടാക്കും; വ്യാപക പ്രതിഷേധം
Nov 15, 2022, 17:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സിംഗപൂര്‍: (www.kvartha.com) കടകളിലൊക്കെ കുട്ടികളുമായി ചെന്നാല്‍ ഒരിടത്ത് അടങ്ങിയിരിക്കാതെ ഓടിക്കളിക്കുകയാണ് പതിവ്. ചെറിയ കുട്ടികളാണെങ്കില്‍ കരയുകയും ചെയ്യും. എന്നാല്‍ ഇത്തരം കരച്ചിലുകളും ഓടിക്കളിക്കലുമൊക്കെ മറ്റ് ഉപഭോക്താക്കളെ ശല്യം ചെയ്യുന്നുവെന്ന കാരണത്താല്‍ ഒരു റസ്‌റ്റോറന്റ് ഇതിനൊക്കെ പ്രത്യേകം ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചിരിക്കയാണ്.
കുട്ടി കരഞ്ഞാല്‍ 10 ഡോളറാണ് അധികമായി നല്‍കേണ്ടത്. പ്രീമിയം റസ്റ്റോറന്റായ തങ്ങള്‍ക്ക് കുട്ടികളെ കൊണ്ട് വലിയ 'ശല്യ'മാണ് ഉണ്ടാകുന്നതെന്നാണ് റസ്റ്റോറന്റിന്റെ വാദം. കുട്ടികള്‍ കരയുന്നതും ഓടിക്കളിക്കുന്നതുമെല്ലാം മറ്റുള്ള ഗസ്റ്റുകളെ വല്ലാതെ ശല്യപ്പെടുത്തുന്നുവെന്നും ഇത് വര്‍ധിച്ചപ്പോഴാണ് ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചതെന്നുമാണ് ഉടമകളുടെ വാദം.
ശിശു-സൗഹൃദ റെസ്റ്റോറന്റ് അല്ല തങ്ങളുടേതെന്നും ഇവര്‍ ഉപഭോക്താക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. ബേബി ചെയര്‍ ഇവിടെ ലഭ്യമല്ല. എന്നാലും കുട്ടികളുമായി വരാം. കുട്ടി കരഞ്ഞ് മറ്റുള്ളവരെ ശല്യപ്പെടുത്തിയാല്‍ 10 ഡോളര്‍ ചാര്‍ജ് ഈടാക്കും എന്നും റസോറ്റോറന്റ് പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നു. ഇതോടെ റസോറ്റോറന്റിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്.
ആളുകള്‍ ഗൂഗിളില്‍ മോശം റിവ്യൂ നല്‍കാന്‍ തുടങ്ങിയതോടെ റസ്റ്റോറന്റ് വിശദീകരണവുമായി രംഗത്തെത്തി. ഉപഭോക്താക്കള്‍ തന്നെ പരാതിപ്പെട്ടതോടെയാണ് ഇത്തരത്തിലൊരു ചാര്‍ജ് ഈടാക്കുന്നതെന്നും റസ്റ്റോറന്റിലെത്തുന്ന 99 ശതമാനം പേരെയും ഇത് ബാധിക്കുന്നില്ലെന്നും ഒരു ശതമാനം ആളുകളെ മാത്രമേ പുതിയ ചാര്‍ജ് ബാധിക്കൂവെന്നുമാണ് ഇവരുടെ വിശദീകരണം.
Keywords: Pay a screaming surcharge if your kid is noisy, says a Singapore restaurant, Singapore, News, Child, Criticism, Message, World.
കസ്റ്റമറുടെ കുട്ടി കരഞ്ഞാല്‍ എക്‌സ്ട്രാ ചാര്‍ജ് ഈടാക്കുമെന്നാണ് റസ്റ്റോറന്റ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. സിംഗപ്പൂരിലെ ഔട്രാം റോഡിലെ എയിന്‍ജീസ് ഒയിസ്റ്റര്‍ ബാര്‍ ആന്‍ഡ് ഗ്രില്‍ എന്ന റസ്റ്റോറന്റാണ് ഇത്തരത്തില്‍ പ്രത്യേക ചാര്‍ജ് ഈടാക്കുമെന്ന മുന്നറിയിപ്പ് നല്‍കിയത്.
കുട്ടി കരഞ്ഞാല്‍ 10 ഡോളറാണ് അധികമായി നല്‍കേണ്ടത്. പ്രീമിയം റസ്റ്റോറന്റായ തങ്ങള്‍ക്ക് കുട്ടികളെ കൊണ്ട് വലിയ 'ശല്യ'മാണ് ഉണ്ടാകുന്നതെന്നാണ് റസ്റ്റോറന്റിന്റെ വാദം. കുട്ടികള്‍ കരയുന്നതും ഓടിക്കളിക്കുന്നതുമെല്ലാം മറ്റുള്ള ഗസ്റ്റുകളെ വല്ലാതെ ശല്യപ്പെടുത്തുന്നുവെന്നും ഇത് വര്‍ധിച്ചപ്പോഴാണ് ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചതെന്നുമാണ് ഉടമകളുടെ വാദം.
ശിശു-സൗഹൃദ റെസ്റ്റോറന്റ് അല്ല തങ്ങളുടേതെന്നും ഇവര്‍ ഉപഭോക്താക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. ബേബി ചെയര്‍ ഇവിടെ ലഭ്യമല്ല. എന്നാലും കുട്ടികളുമായി വരാം. കുട്ടി കരഞ്ഞ് മറ്റുള്ളവരെ ശല്യപ്പെടുത്തിയാല്‍ 10 ഡോളര്‍ ചാര്‍ജ് ഈടാക്കും എന്നും റസോറ്റോറന്റ് പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നു. ഇതോടെ റസോറ്റോറന്റിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്.
ആളുകള്‍ ഗൂഗിളില്‍ മോശം റിവ്യൂ നല്‍കാന്‍ തുടങ്ങിയതോടെ റസ്റ്റോറന്റ് വിശദീകരണവുമായി രംഗത്തെത്തി. ഉപഭോക്താക്കള്‍ തന്നെ പരാതിപ്പെട്ടതോടെയാണ് ഇത്തരത്തിലൊരു ചാര്‍ജ് ഈടാക്കുന്നതെന്നും റസ്റ്റോറന്റിലെത്തുന്ന 99 ശതമാനം പേരെയും ഇത് ബാധിക്കുന്നില്ലെന്നും ഒരു ശതമാനം ആളുകളെ മാത്രമേ പുതിയ ചാര്‍ജ് ബാധിക്കൂവെന്നുമാണ് ഇവരുടെ വിശദീകരണം.
Keywords: Pay a screaming surcharge if your kid is noisy, says a Singapore restaurant, Singapore, News, Child, Criticism, Message, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.