SWISS-TOWER 24/07/2023

Traffic Rules | പ്രവാസികൾ ശ്രദ്ധിക്കുക: അബുദബിയിൽ വാഹനങ്ങളുടെ വേഗത കുറഞ്ഞാലും കാത്തിരിക്കുന്നത് 400 ദിർഹം പിഴ! നിയമം ശെയ്ഖ് മുഹമ്മദ് ബിൻ റാശിദ് റോഡിൽ

 


ADVERTISEMENT

അബുദബി: (www.kvartha.com) ഏപ്രിൽ ഒന്ന് മുതൽ അബുദബി ശെയ്ഖ് മുഹമ്മദ് ബിൻ റാശിദ് റോഡിൽ ഇടതുവശത്തുനിന്നുള്ള ആദ്യത്തെ ഒന്നും രണ്ടും പാതകളിൽ മിനിമം വേഗത മണിക്കൂറിൽ 120 കിലോമീറ്ററാക്കിയതായി അബുദബി പൊലീസ് അറിയിച്ചു. നിയമം ലംഘിക്കുന്നവർക്ക് പൊലീസ് ആദ്യം മുന്നറിയിപ്പ് നൽകും. മെയ് ഒന്ന് മുതൽ നിയമലംഘകർക്ക് 400 ദിർഹം പിഴ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.

Traffic Rules | പ്രവാസികൾ ശ്രദ്ധിക്കുക: അബുദബിയിൽ വാഹനങ്ങളുടെ വേഗത കുറഞ്ഞാലും കാത്തിരിക്കുന്നത് 400 ദിർഹം പിഴ! നിയമം ശെയ്ഖ് മുഹമ്മദ് ബിൻ റാശിദ് റോഡിൽ

ഈ പ്രധാന ഹൈവേയിൽ എല്ലാവരികളിലും പരമാവധി വേഗത മണിക്കൂറിൽ 140 കിലോമീറ്ററായിരിക്കും. കുറഞ്ഞ വേഗത നിശ്ചയിച്ചിട്ടില്ലാത്ത മൂന്നാമത്തെ പാതയിലൂടെ വേഗത കുറഞ്ഞ വാഹനങ്ങൾക്ക് കടന്നുപോകാം. റോഡിന്റെ അവസാന വരിയിൽ പോകേണ്ട ഭാരവാഹനങ്ങൾ മിനിമം വേഗതയുടെ പരിധിയിൽ വരില്ല.

ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ഡ്രൈവർമാരോട് സെൻട്രൽ ഓപറേഷൻസ് സെക്ടർ ഡയറക്ടർ മേജർ ജെനറൽ അഹ്‌മദ് സെയ്ഫ് ബിൻ സൈതൗൺ അൽ മുഹൈരി ആവശ്യപ്പെട്ടു. റോ‍ഡ് സുരക്ഷ വർധിപ്പിക്കുന്നതിനാണ് മിനിമം വേഗത പ്രാബല്യത്തിൽ വരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പാത മാറുന്നതിന് മുമ്പ് റോഡുകൾ വ്യക്തമാണെന്ന് ഉറപ്പാക്കാനും മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും ഡ്രൈവർമാർ ശ്രദ്ധിക്കണെമന്നും അദ്ദേഹം ഓർമിപ്പിച്ചു.

Keywords: Abu Dhabi, Fine, Traffic, Road, Police, Vehicles, World, News, International, Top-Headlines,  Pay Dhs400 fine for driving below minimum speed limit in Abu Dhabi.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia