Paul Reubens | ഹാസ്യ കഥാപാത്രത്തിലൂടെ പ്രശസ്തനായ നടന്‍ പോള്‍ റുബെന്‍സ് അന്തരിച്ചു

 


ന്യൂയോര്‍ക്: (www.kvartha.com) ഹാസ്യ കഥാപാത്രത്തിലൂടെ പ്രശസ്തനായ അമേരികന്‍ നടന്‍ പോള്‍ റുബെന്‍സ് അന്തരിച്ചു. 70 വയസായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. പീവീ ഹെര്‍മന്‍ എന്ന കഥാപാത്രത്തിലൂടെയാണ് താരം പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ചത്. 

1985ല്‍ ടിം ബര്‍ടന്റെ സംവിധാനത്തില്‍ പുറത്തുവന്ന 'പീവീസ് ബിഗ് അഡ്വഞ്ചര്‍' എന്ന ചലച്ചിത്രത്തിലൂടെയാണ് റുബന്‍സ് പ്രശസ്തനായത്. പിന്നീട് ഈ ചിത്രത്തിലെ കഥാപാത്രത്തെ 'പീവീസ് പ്ലേ ഹൗസ്' എന്ന പേരില്‍ ടെലിവിഷന്‍ പരമ്പരയിലൂടെ അവതരിപ്പിക്കുകയായിരുന്നു. 

1991ല്‍ ഫ്‌ലോറിഡയിലെ സിനിമ തിയേറ്ററില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതില്‍ കേസായത് അദ്ദേഹത്തിന്റെ കരിയറിനെ വലിയ തോതില്‍ ബാധിച്ചു. പിന്നീട് ചെറിയ വേഷങ്ങളില്‍ ഒതുങ്ങിയെങ്കിലും 2016ല്‍ 'പീവീസ് ബിഗ് ഹോളിഡേ' എന്ന നെറ്റ്ഫ്‌ലിക്‌സ് ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Paul Reubens | ഹാസ്യ കഥാപാത്രത്തിലൂടെ പ്രശസ്തനായ നടന്‍ പോള്‍ റുബെന്‍സ് അന്തരിച്ചു



Keywords:  News, World, World-News, Obituary, Obituary-News, Paul Reubens, Actor, Pee-wee Herman, Died, Paul Reubens, actor best known as Pee-wee Herman, dies at 70.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia