പാത്രിയര്‍ക്കീസ് ബാവയ്ക്ക് നേരെ ചാവേര്‍ ആക്രമണം; ചാവേറും അംഗരക്ഷകനുള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

സിറിയ: (www.kvartha.com 20.06.2016) സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്ക് നേരെ ചാവേര്‍ ആക്രമണം. ചാവേര്‍ ആക്രമണത്തില്‍ നിന്നും ബാവ രക്ഷപെട്ടത് തലനാരിഴക്ക് .

സംഭവത്തില്‍ ബാവയെ വധിക്കാനെത്തിയ ചാവേറും അംഗരക്ഷകനുമുള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ബാവ തിങ്കളാഴ്ച ബെയ്‌റൂട്ടിലെത്താനിരിക്കെയാണ് ആക്രണമം. പാത്രിയാര്‍ക്കീസ് ബാവ സുരക്ഷിതനാണെന്നും വിമാനമാര്‍ഗം അദ്ദേഹം ബെയ്‌റൂട്ടിലെത്തുമെന്നും സഭാ വൃത്തങ്ങള്‍ വ്യക്തമാക്കി.

സിറിയ, തുര്‍ക്കി അതിര്‍ത്തി പട്ടണമായ ഖാമിഷിലിയിലാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. പാത്രിയര്‍ക്കീസ് ബാവയുടെ ജന്‍മ നാടായ ഖ്വാതിയില്‍ 1915ലെ സെയ്‌ഫോ കൂട്ടക്കൊലയില്‍ മരിച്ചവരെ അനുസ്മരിക്കാന്‍ ചേര്‍ന്ന ചടങ്ങിനിടെയാണ് ആക്രമണം. കൊല്ലപ്പെട്ടവരുടെ സ്മാരകം ഉദ്ഘാടനം ചെയ്തശേഷം ബാവ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നതിനിടെ അദ്ദേഹത്തെ കാണണമെന്നാവശ്യപ്പെട്ട് അവിടെയെത്തിയ യുവാവിനെ സുതോറോ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയും ഇതിനിടെ ചാവേര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു.

ബാവയുടെ സമീപത്തുനിന്ന് ഏതാണ്ട് നൂറ് മീറ്റര്‍ അകലെയാണ് ചാവേര്‍ പൊട്ടിയത്. തലനാരിഴയ്ക്കാണ് ബാവ രക്ഷപ്പെട്ടത്. ദാഇഷ് ഭീകരരും സിറിയന്‍വിമതരും ഏറെയുള്ള പ്രദേശമാണ് ഖാമിഷിലി. വടക്ക് കിഴക്കന്‍ സിറിയയില്‍ ധാരാളം പള്ളികളുള്ള മേഖലയാണ് ഖാമിഷിലി. നൂറു വര്‍ഷം മുന്‍പു ഓട്ടോമന്‍ ഭരണകാലത്തു പതിനായിരക്കണക്കിനു ക്രിസ്ത്യാനികള്‍ ഇവിടെ കൊല ചെയ്യപ്പെട്ടിരുന്നു.

 സെയ്‌ഫോ കൂട്ടക്കൊലയെന്നാണ് ഇത് അറിയപ്പെടുന്നത്. ഇവിടെ കൊല്ലപ്പെട്ടവരെ സഭ വിശുദ്ധന്‍മാരായി കണക്കാക്കുന്നു. ഇതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചു നിര്‍മിച്ച സ്മാരകം ഉദ്ഘാടനംചെയ്യാനും പ്രാര്‍ത്ഥനയ്ക്കുമായാണ് പാത്രിയാര്‍ക്കീസ് ബാവ എത്തിയത്.

2014 മേയ് 29ന് 123- ാമത്തെ പാത്രിയര്‍ക്കീസായി സ്ഥാനമേറ്റ പാത്രിയാര്‍ക്കീസ് ബാവ കഴിഞ്ഞവര്‍ഷം ഫെബ്രുവരി ഏഴിനു കേരളം സന്ദര്‍ശിച്ചിരുന്നു. അസദ് സര്‍ക്കാരിനോട് ചേര്‍ന്നു നില്‍ക്കുന്ന ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെ ഈ ഭാഗങ്ങളില്‍ ആക്രമണം പതിവാണ്. കഴിഞ്ഞവര്‍ഷവും ഡമാസ്‌കസില്‍ സെയ്‌ഫോ കൂട്ടക്കൊലയില്‍ മരിച്ചവരുടെ സ്മാരകത്തിനു സമീപം സ്‌ഫോടനം നടന്നിരുന്നു. 

യാക്കോബായ സഭ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയും എപ്പിക്‌സോപ്പല്‍ സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസും അന്നു സ്ഥലത്തുണ്ടായിരുന്നു. പാത്രിയര്‍ക്കീസ് ബാവയുടെ അരമനയോടു ചേര്‍ന്നുള്ള ഒട്ടേറെ കെട്ടിടങ്ങള്‍ ബോംബ് സ്‌ഫോടനത്തില്‍ അന്ന് തകര്‍ന്നിരുന്നു.

പാത്രിയര്‍ക്കീസ് ബാവയ്ക്ക് നേരെ ചാവേര്‍ ആക്രമണം; ചാവേറും അംഗരക്ഷകനുള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു

Also Read:
14 വര്‍ഷം മുമ്പ് മരിച്ചയാളുടെ ഖബറിടം തുറന്നപ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച; പോറലേല്‍ക്കാതെ മൃതദേഹം

Keywords:  Patriarch Ignatius, head of Syrian Orthodox church, escapes suicide bomb attack, Prayer, attack, Kerala, Visit, Flight, Protection, Mosque, Inauguration, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia