Video | പറക്കുന്നതിനിടെ ഹോട് എയര്‍ ബലൂണിന് തീപ്പിടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന കുട്ടിക്ക് പൊള്ളലേറ്റു; വൈറലായി വീഡിയോ

 


 

മെക്സികോ സിറ്റി: (www.kvartha.com) പറക്കുന്നതിനിടെ ആകാശത്ത് ഹോട് എയര്‍ ബലൂണിന് തീ പിടിച്ച് മെക്സികോയില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. 50 വയസുള്ള മധ്യവയസ്‌കനും 39 വയസുള്ള യുവതിയുമാണ് മരിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

മെക്സികോ സിറ്റിയിലെ പ്രശസ്തമായ തിയോതിഹുവാകന്‍ പുരാവസ്ത് കേന്ദ്രത്തിന് സമീപമായിരുന്നു അപ്രതീക്ഷിത അപകടം സംഭവിച്ചത്. ബലൂണില്‍ പറക്കുകയായിരുന്ന യാത്രക്കാര്‍ തീപ്പിടിത്തത്തിന് പിന്നാലെ വെപ്രാളത്തില്‍ താഴേക്ക് ചാടിയെന്ന് അധികൃതര്‍ അറിയിച്ചു.

Video | പറക്കുന്നതിനിടെ ഹോട് എയര്‍ ബലൂണിന് തീപ്പിടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന കുട്ടിക്ക് പൊള്ളലേറ്റു; വൈറലായി വീഡിയോ


ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിക്ക് പൊള്ളലേറ്റു. താഴേക്ക് ചാടിയതോടെ കുട്ടിയുടെ വലത് തുടയെല്ലിന് പൊട്ടലുമുണ്ട്. എയര്‍ ബലൂണിന് തീപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബലൂണില്‍ വേറെയാരെങ്കിലും ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല.

Keywords:  News, World, International, Fire, Death, Injured, Video, Social-Media, Passengers jump off as hot air balloon catches fire mid-air in Mexico, 2 dead, Video.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia