SWISS-TOWER 24/07/2023

Passenger blacklisted | വിമാനത്തിനുള്ളില്‍ സീറ്റിന് മുകളിലൂടെ നടന്നും ജനാല ചില്ല് ചവിട്ടിപ്പൊട്ടിക്കാന്‍ ശ്രമിച്ചും പരാക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍; ഒടുവില്‍ യാത്രക്കാരന് സംഭവിച്ചത്

 


ADVERTISEMENT

ഇസ്ലാമാബാദ്: (www.kvartha.com) വിമാനത്തിനുള്ളില്‍ സീറ്റിന് മുകളിലൂടെ നടന്നും ജനാല ചില്ല് ചവിട്ടിപ്പൊട്ടിക്കാന്‍ ശ്രമിച്ചും പരാക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യാത്രക്കാരന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് (PIA) വിമാനത്തിനുള്ളിലാണ് സംഭവം.
Aster mims 04/11/2022

Passenger blacklisted | വിമാനത്തിനുള്ളില്‍ സീറ്റിന് മുകളിലൂടെ നടന്നും ജനാല ചില്ല് ചവിട്ടിപ്പൊട്ടിക്കാന്‍ ശ്രമിച്ചും പരാക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍; ഒടുവില്‍ യാത്രക്കാരന് സംഭവിച്ചത്

പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഒരു യാത്രക്കാരന്‍ ബഹളമുണ്ടാക്കുകയും അതിക്രമം കാട്ടുകയും ചെയ്യുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാളെ പിഐഎ കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയതായി റിപോര്‍ടുണ്ട്. പിഐഎയുടെ പികെ- 283 വിമാനത്തില്‍ സെപ്റ്റംബര്‍ 14-ന് ആയിരുന്നു സംഭവം.

ബഹളമുണ്ടാക്കിയ യാത്രക്കാരനെ വിമാന ജീവനക്കാര്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇയാള്‍ ഇതിനോടൊന്നും സഹകരിക്കുന്നില്ലെന്ന് മാത്രമല്ല, സീറ്റിനു മുകളിലൂടെ നടക്കുകയും വിമാനത്തിന്റെ ജനാല ചില്ല് ചവിട്ടിപ്പൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

വിമാനയാത്രയില്‍ ഉടനീളം ഇയാള്‍ ഇത്തരത്തില്‍ ആക്രമണോത്സുകമായാണ് പെരുമാറിയതെന്ന് യാത്രക്കാര്‍ പറയുന്നു. നിയന്ത്രിക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെ ഇയാള്‍ ആക്രമണം നടത്തിയതായും റിപോര്‍ടുണ്ട്. ഒടുവില്‍ ജീവനക്കാര്‍ ഇയാളെ സീറ്റില്‍ കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് വിമാനം ദുബൈയില്‍ ഇറങ്ങിയപ്പോള്‍ ഇയാളെ കസ്റ്റഡിയിലെടുത്തു.

Keywords: Passenger reportedly blacklisted after creating ruckus on Pak plane | Watch, Islamabad, News, Flight, Passenger, Attack, Custody, Social Media, Video, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia