വനിതാ ആംബുലന്‍സ് ഡ്രൈവറെയും പൊലീസ് ഉദ്യോഗസ്ഥനെയും മര്‍ദിച്ച യുവതിക്ക് 90 ദിവസത്തേക്ക് മദ്യപിക്കുന്നതില്‍ നിന്നും വിലക്ക്; തീര്‍ന്നില്ല പിന്നാലെ മറ്റ് ശിക്ഷകളുമുണ്ട്
May 23, 2021, 18:54 IST
ലന്‍ഡന്‍: (www.kvartha.com 23.05.2021) ബ്രിടനില്‍ അടിപിടി കേസില്‍ പിടിയിലായ യുവതിക്ക് വേറിട്ട ശിക്ഷ നല്‍കി കോടതി. റെഡ് മെയര്‍ സ്വദേശി ഡാനിയലെ വില്യംസി(30)നാണ് കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. ശിക്ഷയുടെ ഭാഗമായി മദ്യപാനത്തിനും കോടതി വിലക്കേര്‍പെടുത്തിയിരിക്കയാണ്. 90 ദിവസത്തേക്ക് മദ്യപിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. തീര്‍ന്നില്ല. പിന്നാലെ മറ്റ് ശിക്ഷകളുമുണ്ട്.
വനിതാ ആംബുലന്‍സ് ഡ്രൈവറെയും പൊലീസ് ഉദ്യോഗസ്ഥനെയും മര്‍ദിച്ചെന്ന കേസിലാണ് യുവതിയെ ഹള്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 12 മാസത്തെ കമ്യൂണിറ്റി ഓര്‍ഡറിനൊപ്പമാണ് 90 ദിവസം മദ്യപിക്കുന്നതില്‍ നിന്നും യുവതിയെ കോടതി വിലക്കിയിരിക്കുന്നത്. ഇതോടൊപ്പം 10 ദിവസത്തെ ലഹരി വിമോചന ചികിത്സയില്‍ പങ്കെടുക്കണമെന്നും 200 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
മദ്യലഹരിയില്‍ വനിതാ ആംബുലന്‍സ് ഡ്രൈവറെ മര്‍ദിച്ചെന്നാണ് യുവതിക്കെതിരേയുള്ള കേസ്. ആംബുലന്‍സ് ഡ്രൈവറുടെ തലയില്‍ യുവതി ചവിട്ടിയെന്നാണ് പൊലീസ് പറയുന്നത്. ഇത് തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും യുവതി മര്‍ദിച്ചിരുന്നു.
Keywords: Party-loving mum, 30, banned from drinking after kicking female paramedic in head, London, Britain, Police, Attack, Woman, Ambulance, Court, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.