MonaLisa Painting | ലോക പ്രശസ്തമായ മൊണാലിസ പെയിന്റിങ്ങിന് നേരെ ആക്രമണം; ബുളറ്റ് പ്രൂഫ് സംരക്ഷണം ഉള്ളതിനാല്‍ കേടുപാടുകള്‍ സംഭവിച്ചില്ല

 


പാരീസ്: (KVARTHA) ലോക പ്രശസ്തമായ മൊണാലിസ പെയിന്റിങ്ങിന് നേരെ അപ്രതീക്ഷിത ആക്രമണം. ഫ്രാന്‍സ് തലസ്ഥാനമായ പാരിസിലെ ലോവ്‌റെ മൂസിയത്തിലാണ് ചിത്രം ഉള്ളത്. ഇവിടെ സൂക്ഷിച്ചിരിക്കുന്ന മൊണാലിസ ചിത്രത്തിന് നേരെയായിരുന്നു ആക്രമണം.

രാജ്യത്തെ കാര്‍ഷിക സംവിധാനങ്ങളുടെ പോരായ്മകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെയാണ് ആക്രമണമുണ്ടായത്. 500 വര്‍ഷം പഴക്കമുള്ള ചിത്രത്തിന് മുകളില്‍ സൂപൊഴിച്ചായിരുന്നു പ്രതിഷേധം. ഈ ചിത്രത്തിനുനേരെ പരിസ്ഥിതി പ്രക്ഷോഭകരാണ് കടന്നു കയറി സൂപ് ഒഴിച്ചത്.

പതിനാറാം നൂറ്റാണ്ടില്‍ ലിയനാര്‍ഡോ ഡാവിഞ്ചി വരച്ചതാണ് മൊണാലിസ. ലോകത്ത് ഏറ്റവും മൂല്യവുമുള്ള ചിത്രമാണിത്. ഏതാണ്ട് 8000 കോടി രൂപയ്ക്ക് ചിത്രം ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്. അതേസമയം, ചിത്രത്തിന് ബുളറ്റ് പ്രൂഫ് ഗ്ലാസിന്റെ ആവരണംകൊണ്ട് സംരക്ഷണം തീര്‍ത്തിട്ടുള്ളതിനാല്‍ കേടുപാടുകള്‍ സംഭവിച്ചില്ല.


MonaLisa Painting | ലോക പ്രശസ്തമായ മൊണാലിസ പെയിന്റിങ്ങിന് നേരെ ആക്രമണം; ബുളറ്റ് പ്രൂഫ് സംരക്ഷണം ഉള്ളതിനാല്‍ കേടുപാടുകള്‍ സംഭവിച്ചില്ല

 

കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ വിവിധയിടങ്ങളില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് രണ്ട് സ്ത്രീകള്‍ മ്യൂസിയത്തിലെത്തി സൂപൊഴിച്ച് പ്രതിഷേധം അറിയിച്ചത്. രാജ്യത്തെ കാര്‍ഷിക സംവിധാനങ്ങളുടെ പോരായ്മകള്‍ നികത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നേരത്തെയും മൊണാലിസ പെയിന്റിങ്ങിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. 2022ല്‍ ചിത്രത്തിന് നേരെ കേകെറിഞ്ഞായിരുന്നു പ്രതിഷേധം.

Keywords: News, World, World-News, Paris News, Attack, Protest, Soup, Climate Activists, Hurl, Mona Lisa, Protest, Sustainable Food, Video, Video, Paris climate activists hurl soup at 'Mona Lisa' in protest for sustainable food.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia