
പാരീസ്: സ്വവര്‍ഗഅനുരാഗികള്‍ക്കായി യൂറോപ്പില്‍ ആദ്യമായി തുറന്ന മുസ്ലീം പളളിക്കെതിരെ വ്യാപക പ്രതിഷേധം. സ്വവര്‍ഗാനുരാഗികള്‍ക്കുവേണ്ടിയെന്ന പ്രഖ്യാപനത്തോടെ പാരീസില്‍ ഈയാഴ്ച തുറന്ന പളളിക്കെതിരെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. ബുദ്ധസന്ന്യാസികളുടെ മഠത്തിലെ ചെറിയൊരു മുറിയാണ് പളളി പ്രവര്‍ത്തിക്കുന്നത്. എന്നാലിത് ഇസ്ലാമിന്റെ തത്വശാസ്ത്രങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മതനേതാക്കള്‍ പറയുന്നു.
ഇസ്ലാമിനെതിരേയുള്ള മുന്‍വിധികള്‍ അവസാനിപ്പിക്കുകയാണ് പളളിയുടെ ലക്ഷ്യമെന്ന് സ്ഥാപകര്‍ പറയുന്നു. ലൈംഗീകന്യൂനപക്ഷങ്ങള്‍ക്കും സ്വവര്‍ഗാനുരാഗികള്‍ക്കുമായാണ് പളളി പ്രവര്‍ത്തിക്കുന്നത്. സ്വവര്‍ഗാനുരാഗികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മുസ്ലിംമതപ്രചാരകനായ മുഹമ്മദ് സഹീദാണ് പളളിയുടെ സ്ഥാപകന്‍. സ്വവര്‍ഗാനുരാഗികള്‍ക്കെന്ന പുറമേ സ്ത്രീകള്‍ക്കും ആരാധനാലയത്തില്‍ പ്രവേശനമുണ്ട്. ഇവിടെ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തുന്നത് സ്ത്രീകളാണ്. പള്ളി സ്ഥാപിക്കുന്നതിനു മുമ്പും സഹീദ് വിവാദനായകനായിരുന്നു. അടുത്തിടെ ഒരു യുവാവിനെ മുസ്ലിം മതാചാരപ്രകാരം വിവാഹം കഴിച്ചും സഹീദ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
ഇത്തരമൊരു ആരാധാനാകേന്ദ്രം ഇസ്ലാംവിരുദ്ധമാണെന്ന് പാരീസിലെ ഗ്രാന്‍ഡിമോസ്‌കിന്റെ റെക്ടര്‍ ദലില്‍ ബുബേക്കര്‍ പറഞ്ഞു. എല്ലാവരെയും സ്വീകരിക്കാന്‍ ഒരുക്കമായി പളളികള്‍ ഉള്ളപ്പോള്‍ സ്വവര്‍ഗാനുരാഗികള്‍ക്കുമാത്രമായി പ്രത്യേകം പളളി എന്നത് ഇസ്ലാംവിരുദ്ധമാണ്. ദൈവത്തെ പ്രീതിപ്പെടുത്താനുള്ള പ്രാര്‍ത്ഥനകള്‍ക്കാണ് മനുഷ്യന്‍ പളളികളില്‍ പോകുന്നത്. അല്ലാതെ അവരുടെ ലൈംഗീകനിലപാടുകള്‍ പ്രഖ്യാപിക്കാനല്ല. മുസ്ലിം ആരാധനാലയങ്ങളുടെ പവിത്രത നഷ്ടപ്പെടുത്താനുള്ള ശ്രമമാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മാത്രവുമല്ല സ്വവര്‍ഗലൈംഗീകതയെ ഖുറാന്‍ അംഗീകരിക്കുന്നില്ല. സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തിനു മാത്രമേ മനുഷ്യകുലത്തെ നിലനിര്‍ത്താന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Key Words: Europe, Gay, Lesbian, Mosque, Paris , Mainstream Islam, Sex relationship, Buddhist monk, Transgender , Transsexual Muslims, French-Algerian gay activist, Muslim Ludovic-Mohamed Zahed, Zahed, , Homosexual Muslims of France
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.