SWISS-TOWER 24/07/2023

Paris Olympics | പാരീസില്‍ നടക്കാനിരിക്കുന്ന ഒളിംപിക്സിന്റെ മെഡല്‍ ഡിസൈനുകള്‍ പുറത്തിറക്കി; ഈഫല്‍ ടവറില്‍ നിന്നുള്ള ലോഹത്തിന്റെ ഭാഗവും ഉള്‍പെട്ടിട്ടുണ്ടെന്ന് സംഘാടകര്‍

 


ADVERTISEMENT

പാരിസ്: (KVARTHA) ഈ വര്‍ഷം പാരിസില്‍ നടക്കാനിരിക്കുന്ന ഒളിംപിക്സിന്റെ മെഡല്‍ ഡിസൈനുകള്‍ പുറത്തിറക്കി. പതിവുപോലെ ഇത്തവണയും പ്രത്യേകതയുണ്ട്. ഓരോ മെഡലുകളിലും പ്രശസ്തമായ ഈഫല്‍ ടവറില്‍ നിന്നുള്ള ലോഹത്തിന്റെ ഭാഗവും ഉള്‍പെട്ടിട്ടുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. 

വ്യാഴാഴ്ച മെഡലുകള്‍ പുറത്തിറക്കുന്നതിനിടെ സംഘാടകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓരോ മെഡലുകളുടെയും മധ്യഭാഗത്ത് ഷഡ്ഭുജാകൃതിയിലാകും ഈഫല്‍ ടവറില്‍ നിന്നുള്ള ലോഹഭാഗം ഉള്‍പെടുത്തുകയെന്നും തുടര്‍ന്ന് നടക്കുന്ന പാരാലിംപിക്സിലും ഇതേ മെഡലുകളാണ് ഉപയോഗിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.

Paris Olympics | പാരീസില്‍ നടക്കാനിരിക്കുന്ന ഒളിംപിക്സിന്റെ മെഡല്‍ ഡിസൈനുകള്‍ പുറത്തിറക്കി; ഈഫല്‍ ടവറില്‍ നിന്നുള്ള ലോഹത്തിന്റെ ഭാഗവും ഉള്‍പെട്ടിട്ടുണ്ടെന്ന് സംഘാടകര്‍
സ്വര്‍ണം, വെള്ളി, വെങ്കലം അടക്കം 5,084 മെഡലുകളാണ് പാരിസ് ഒളിംപിക്സില്‍ നല്‍കുക. പ്രമുഖ ഫ്രഞ്ച് ആഭരണശാലയായ ചൗമെറ്റാണ് മെഡലുകള്‍ രൂപകല്‍പന ചെയ്തത്. ജൂലായ് 26 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിംപിക്സ്. പാരാലിംപിക്‌സ് ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ നടക്കും.

വര്‍ഷങ്ങളായി ഈഫല്‍ ടവറിന്റെ അറ്റകുറ്റപ്പണിക്കിടെ നീക്കം ചെയ്ത ഭാഗങ്ങളാണ് മെഡലുകളില്‍ ഉപയോഗിക്കുന്നത്. ഈഫല്‍ ടവറിന്റെ അറ്റകുറ്റപ്പണിയും മറ്റും നടത്തുന്ന കംപനിയുടെ വെയര്‍ഹൗസില്‍ നിന്നുമാണ് ഈ ലോഹഭാഗങ്ങള്‍ എടുത്തത്.

ഒളിംപിക്സ് മെഡലുകളില്‍ എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരാന്‍ അതത് രാജ്യത്തെ സംഘാടകര്‍ ശ്രമിക്കാറുണ്ട്. ഇക്കഴിഞ്ഞ ടോക്യോ ഒളിംപിക്സില്‍ വിതരണം ചെയ്ത മെഡലുകളില്‍ ഉപയോഗിച്ചത് മൊബൈല്‍ ഫോണ്‍, ലാപ്ടോപുകള്‍ തുടങ്ങിയ ഉപകരണങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ലോഹമായിരുന്നു.
Aster mims 04/11/2022

Keywords:  Paris 2024 medals to include Eiffel Tower metal, Paris, News, Paris Olympics, Medals, Eiffel Tower, Organizer's, Mobile Phone, Laptop, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia