Punishment | എപ്പോള്‍ നോക്കിയാലും ടിവിക്ക് മുന്നില്‍; 8 വയസുകാരന് മാതാപിതാക്കള്‍ നല്‍കിയ ശിക്ഷ സമൂഹ മാധ്യമങ്ങളില്‍ ചര്‍ചയായി
Nov 25, 2022, 15:02 IST
ബെയ്ജിംങ്: (www.kvartha.com) ദിവസത്തില്‍ കൂടുതല്‍ സമയവും ടിവിക്കുമുമ്പില്‍ ചെലവഴിച്ച എട്ടുവയസുകാരനായ മകന് മതാപിതാക്കള്‍ നല്‍കിയ ശിക്ഷയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ചയാകുന്നത്. മകന്റെ ടിവി കാണല്‍ നിര്‍ത്തുന്നതിന് ഒരുരാത്രി മുഴുവന്‍ കുട്ടിയെ പിടിച്ചിരുത്തി ടിവി കാണിക്കുകയാണ് മാതാപിതാക്കള്‍ ചെയ്തത്. പുലരുവോളം ഉറങ്ങാന്‍ പോലും വിട്ടില്ലെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തത്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണ് സംഭവം.
സംഭവത്തെ കുറിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തത്:
മകനോട് തങ്ങള്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും ഗൃഹപാഠങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മാതാപിതാക്കള്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ദമ്പതികള്‍ തിരിച്ചെത്തിയപ്പോള്‍ മകന്‍ ടിവി കാണുകയായിരുന്നു. തുടര്‍ന്ന് ശിക്ഷയായി കുട്ടിയോട് ടിവി കാണുന്നത് തുടരാന്‍ മാതാപിതാക്കള്‍ നിര്‍ദേശിക്കുകയായിരുന്നു.
ആദ്യം ഉത്സാഹത്തോടെ ടിവി കണ്ട കുട്ടി പിന്നീട് ക്ഷീണിതനാവുകയും കരയാനാരംഭിക്കുകയും ചെയ്തു. പുലര്‍ചെ അഞ്ചുമണിവരെ കുട്ടിയെ ഉറങ്ങാന്‍ മാതാപിതാക്കള്‍ സമ്മതിച്ചില്ല. വാര്‍ത്തകള്‍ പുറത്തുവന്നതിനുപിന്നാലെ മാതാപിതാക്കളുടെ പ്രവൃത്തിയെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളിലടക്കം നിരവധിപേര്‍ രംഗത്തെത്തി. ഈ ശിക്ഷ കടുത്തുപോയെന്നും കുട്ടികളില്‍ നല്ല പെരുമാറ്റം വളര്‍ത്തിയെടുക്കേണ്ടത് ഇങ്ങനെയല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
Keywords: Parents in China punish 8-year-old son who watches too much television with, Beijing, China, News, Child, Television, Punishment, Social Media, Criticism, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.