മരണം തന്നിലേക്ക് അടുക്കുകയാണെന്നു അവന് അറിയാമായിരുന്നോ? അച്ഛനും അമ്മയ്ക്കും ഒരു മകന്റെ കത്ത്!

 


സ്വീകരണ മുറിയിലെ മേശപ്പുറത്ത് അച്ഛനും അമ്മയ്ക്കും ഗുഡ് ബൈ ലെറ്റര്‍ എഴുതിവച്ചാണ് അവന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞത്

(www.kvartha.com 30.09.2015) ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ അത് ആണായാലും പെണ്ണായാലും ആ കുഞ്ഞിനൊപ്പം അച്ഛനമ്മമാരുടെ പ്രതീക്ഷകളും വളരും. പക്ഷേ അവന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടതാണെന്നു മനസിലാക്കുമ്പോഴോ, സഹിക്കില്ലത് ഒരു മാതാപിതാക്കള്‍ക്കും. കൈ വളര്‍ന്നോ കാല്‍ വളര്‍ന്നോ എന്നു നോക്കി വളര്‍ത്തിയ മകന്‍ ആറാം വയസില്‍ മരണത്തിനു കീഴടങ്ങിയപ്പോള്‍ ആ അച്ഛനും അമ്മയും അത് ഉള്‍ക്കൊളളാനാവാതെ പകച്ചു നിന്നു.

ജോര്‍ജിയ സ്വദേശിയായ ലേലന്‍ഡ് ഷോമേക്കിന്റെ മരണം അപ്രതീക്ഷിതമായിരുന്നു. മരണമടഞ്ഞ മകനു യാത്രാമൊഴി നല്‍കി വീട്ടില്‍ തിരിച്ചെത്തിയ അമ്മ ആംബറും അച്ഛന്‍ ടിമ്മും കണ്ട കാഴ്ച്ച ആരുടെയും കരണലിയിക്കും. സ്വീകരണ മുറിയിലെ മേശപ്പുറത്ത് അച്ഛനും അമ്മയ്ക്കും ഗുഡ് ബൈ ലെറ്റര്‍ എഴുതിവച്ചാണ് അവന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞത്.

തലച്ചോറിന് ഇന്‍ഫെക്ഷന്‍ ബാധിക്കുന്ന അപൂര്‍വ രോഗമായിരുന്നു ലേലാന്‍ഡിന്. ഒരുമാസം മുമ്പ് അസുഖം ബാധിച്ച ലേലാന്‍ഡിനെ രണ്ടാഴ്ച്ച മുമ്പാണ് ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തത്. ഇപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ട്, അമ്മയ്ക്കും അച്ഛനും നന്ദി.. സ്‌നേഹത്തോടെ എന്ന കുറിപ്പാണ് ലേലാന്‍ഡ് എഴുതി വച്ചത്. എപ്പോഴാണ് മകന്‍ അതെഴുതി വച്ചതെന്ന് രണ്ടാള്‍ക്കും അറിയില്ല.

മറുപടി കണ്ണീര്‍ മാത്രം. പക്ഷേ ലേലാന്‍ഡ് സാധാരണ കുട്ടികളില്‍ നിന്നും വ്യത്യസ്തനായിരുന്നുവെന്ന് ഇരുവരും ഒരേസ്വരത്തോടെ പറയുന്നു.

 ചരിത്രമാണ് ലേലാന്‍ഡിന്റെ ഇഷ്ടവിഷയമെന്നു അച്ഛനും അമ്മയും ഓര്‍ക്കുന്നു. സ്‌കൂളില്‍ പോകുവാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും ചരിത്രസംബന്ധിയായ പുസ്തകങ്ങള്‍ വായിക്കാനും സിനിമകള്‍ കാണാനുമെല്ലാം ഉത്സാഹം പ്രകടിപ്പിച്ചിരുന്നു. ലേലാന്‍ഡിന്റെ കുഞ്ഞനിയനും സമാനമായൊരു ഇന്‍ഫെക്ഷന്‍ ബാധ മൂലമാണ് മരിച്ചത്. വേര്‍പിരിഞ്ഞ പ്രിയപ്പെട്ട മക്കളെയോര്‍ത്ത് ഈ അച്ഛനും അമ്മയും കണ്ണീരോടെ ജീവിക്കുന്നു...

മരണം തന്നിലേക്ക് അടുക്കുകയാണെന്നു അവന് അറിയാമായിരുന്നോ? അച്ഛനും അമ്മയ്ക്കും ഒരു മകന്റെ കത്ത്!

     
SUMMARY: A mother has shared the heartbreaking 'goodbye' note her six-year-old son wrote before he died last week from a rare brain infection.Little Leland Shoemake, of Pike County, Georgia, fell ill a month ago and was admitted to hospital two weeks ago. He passed away on Friday.

While he was at the Children's Healthcare of Atlanta hospital in Egleston, his mom Amber and dad Tim stayed at his bedside. When they finally returned home at the weekend they found his note, which read: 'Stil (sic) with you... Thank you mom and dad... Love.' He also drew a red heart that contained three words: mom, dad and love.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia