S Jaishankar | ഫലസ്തീനികൾക്ക് അവകാശങ്ങളും പിറന്ന മണ്ണും നിഷേധിക്കപ്പെട്ടുവെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
Mar 28, 2024, 11:10 IST
ന്യൂഡെൽഹി: (KVARTHA) ഇസ്രാഈലും ഫലസ്തീനും തമ്മിലുള്ള സംഘർഷത്തിൽ ശരിയോ തെറ്റോ എന്തായാലും ഫലസ്തീനികളുടെ അവകാശങ്ങളും മാതൃഭൂമിയും നിഷേധിക്കപ്പെട്ടുവെന്നതാണ് വസ്തുതയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഒക്‌ടോബർ ഏഴിന് നടന്നത് ഒരു ഭീകരാക്രമണം ആയിരുന്നു, മറുവശത്ത്, നിരപരാധികളായ സാധാരണക്കാരുടെ മരണം ആരും സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികാരം ചെയ്യുന്നതിനെ നിങ്ങൾക്ക് ന്യായീകരിക്കാൻ കഴിയും. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി മാത്രമേ പ്രതികാര നടപടി സ്വീകരിക്കാവൂവെന്നും ഗസ്സയിലെ ഇസ്രാഈൽ ആക്രമണത്തെ പരാമർശിച്ച് കൊണ്ട് ജയശങ്കർ കൂട്ടിച്ചേർത്തു. മലേഷ്യൻ സന്ദർശനത്തിനെത്തിയ ജയശങ്കർ ഒരു പരിപാടിക്കിടെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുന്നതിനിടെയാണ് ശക്തമായ അഭിപ്രായം രേഖപ്പെടുത്തിയത്.
ഇസ്രാഈൽ-ഫലസ്തീൻ തർക്കം പരിഹരിക്കാൻ ദ്വിരാഷ്ട്ര പരിഹാരം, അതായത് ഫലസ്തീനികൾക്കായി പ്രത്യേക പരമാധികാര രാജ്യം എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ച് വരുന്നത്. ഗസ്സയിൽ വെടിനിർത്തൽ പ്രമേയം യുഎൻ രക്ഷാസമിതി പാസാക്കിയ സാഹചര്യത്തിലാണ് ജയശങ്കറിൻ്റെ ഈ പ്രസ്താവന. നേരത്തെ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ സന്ദർശിച്ച അദ്ദേഹം, ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ശക്തമായ ബന്ധം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിനെ അഭിനന്ദിച്ചു.
Keywords: News, World, National, New Delhi, S Jaishankar, Gaza Ceasefire, Palestine, Hamas, Israel, Gaza, Israel-Palestine-War, 'Palestinians Have Been Denied Their Homeland': S Jaishankar. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.