Omar Daraghmeh | ഹമാസിന്റെ മുതിര്‍ന്ന നേതാവ് ജയിലില്‍ മരിച്ചു; ഇസ്രാഈല്‍ സൈന്യം തടവറയില്‍ വച്ച് പീഡിപ്പിച്ച് കൊന്നതാണെന്നാണ് ആരോപണം
Oct 24, 2023, 09:03 IST
ഗാസ സിറ്റി: (KVARTHA) ഹമാസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഉമര്‍ ദറാഗ് മ (58) ഇസ്രാഈല്‍ ജയിലില്‍ മരിച്ചതായി റിപോര്‍ട്. ഉമറിനെ ഇസ്രാഈല്‍ സൈന്യം തടവറയില്‍ വച്ച് പീഡിപ്പിച്ച് കൊന്നതാണെന്നാണ് ഹമാസിന്റെ ആരോപണം. ഇസ്രാഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ തുബാസ് നഗരത്തില്‍ നിന്നുള്ള ഒമര്‍ ഉമര്‍ ദറാഗ് മയുടെ മരണത്തില്‍ ഹമാസ് അനുശോചനം രേഖപ്പെടുത്തി.
ഇസ്രാഈല്‍ ജയിലില്‍ കഴിയുന്ന ഹമാസിന്റെ മുതിര്‍ന്ന നേതാവിനെ തിങ്കളാഴ്ച ഇസ്രാഈല്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് ഫലസ്തീന്‍ പ്രിസണേഴ്സ് സൊസൈറ്റി (പിപിഎസ്) ആരോപിച്ചു. അദ്ദേഹത്തിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ജന്മനാടായ തുബാസില്‍ പ്രകടനം നടന്നു. എന്നാല്‍ ഹൃദയാഘാതം മൂലമാണ് ഉമറിന്റെ മരണമെന്നാണ് ഇസ്രഈല്‍ വിശദീകരണം.
ഒക്ടോബര്‍ ഏഴിന് ഫലസ്തീന്‍ ഗ്രൂപുകളും ഇസ്രാഈലും തമ്മില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം വെസ്റ്റ് ബാങ്കിലുടനീളം 800-ലധികം ഫലസ്തീനികളെ ഇസ്രാഈല്‍ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. തടവിലാക്കിയവരില്‍ 500ഓളം പേര്‍ ഹമാസ് അംഗങ്ങളാണെന്നും ഇസ്രാഈല്‍ പറഞ്ഞിരുന്നു. ഹമാസിന്റെ വെസ്റ്റ് ബാങ്കിലെ നേതാവായ ഉമറിനെയും മകനെയും ഒക്ടോബര്‍ ഒമ്പതിന് ആണ് ഇസ്രാഈല്‍ സൈന്യം അറസ്റ്റ് ചെയ്തത്.
അതേസമയം, ഇസ്രാഈലില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 200ലധികം ബന്ദികളില്‍ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്ന റിപോര്‍ടുകളും പുറത്തുവന്നിട്ടുണ്ട്. ഇരട്ട പൗരത്വമുള്ള ബന്ദികളുടെ മോചനത്തിനായി റെഡ് ക്രോസ് പ്രതിനിധികള്‍ ഗാസയിലേക്ക് പുറപ്പെടുന്നതായാണ് റിപോര്‍ട്.
ബന്ദികളായ രണ്ട് പേരെ കൂടി മോചിപ്പിച്ചതായും ഹമാസ് അറിയിച്ചു. ഇസ്രാഈലി വനിതകളെയാണ് ഹമാസ് മോചിപ്പിച്ചത്. 85കാരി യോഷെവ്ഡ് ലിഫ്ഷിറ്റ്സ്, 79കാരി നൂറിറ്റ് കൂപ്പര്‍ എന്നിവരെയാണ് വിട്ടയച്ചത്. ഇരുവര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വിട്ടയച്ചെന്നാണ് ഹമാസിന്റെ വിശദീകരണം. ഖത്വറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പിന്നാലെയാണ് നടപടി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.