Dream | ഒരു ഫലസ്തീൻ ബാലന്റെ കുഞ്ഞുസ്വപ്നം മരണശേഷം യാഥാർഥ്യമായി!
Dec 25, 2023, 11:59 IST
ഗസ്സ: (KVARTHA) 'സുഹൃത്തുക്കളേ, ഞാൻ എന്നെ പരിചയപ്പെടുത്തട്ടെ: ഞാൻ ഗസ്സയിൽ നിന്നാണ്, 12 വയസുള്ള ഒരു ഫലസ്തീൻകാരൻ. ഒരു ലക്ഷവും ശേഷം അഞ്ച് ലക്ഷവും അതിന് ശേഷം പത്ത് ലക്ഷവും സബ്സ്ക്രൈബർമാരെ നേടുകയാണ് ഈ ചാനലിന്റെ ലക്ഷ്യം', 2022 ഓഗസ്റ്റിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിൽ, മൈക്രോഫോൺ പിടിച്ച് പുഞ്ചിരിച്ച് കൊണ്ട് തന്റെ യൂട്യൂബ് ഗെയിമിംഗ് ചാനലിനായുള്ള അഭിലാഷങ്ങൾ പങ്കുവെക്കുകയായിരുന്നു അവ്നി എൽദൂസ് എന്ന 12 കാരൻ. ഈ ഹ്രസ്വ വീഡിയോയുടെ അവസാനം, തന്റെ അപ്പോഴത്തെ 1000 സബ്‌സ്‌ക്രൈബർമാരോട് അവ്നി 'വിട' പറയുന്നു.
യൂട്യൂബിൽ പ്രശസ്തനാകുക എന്നതായിരുന്നു ഈ 12 കാരന്റെ സ്വപ്നം. പക്ഷേ മരണശേഷം അവന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ഒരു വർഷത്തിനുശേഷം, യുദ്ധത്തിൽ കൊല്ലപ്പെട്ട ആദ്യത്തെ ഫലസ്തീൻ കുട്ടികളിൽ ഒരാളായി മാറി അവ്നി. ഒക്ടോബർ ഏഴിന് അവ്നിയുടെ വീട് ഇസ്രാഈൽ ബോംബാക്രമണത്തിൽ തകർന്നതായി ബന്ധുക്കൾ പറഞ്ഞു. സൈതൂൺ പട്ടണത്തിലെ മൂന്ന് നില കെട്ടിടത്തിലെ നിലകളിലൊന്നിലാണ് അവ്നി മാതാപിതാക്കൾക്കും രണ്ട് മൂത്ത സഹോദരിമാർക്കും രണ്ട് ഇളയ സഹോദരന്മാർക്കുമൊപ്പം താമസിച്ചിരുന്നത്.
അവ്നിയുടെ ആ വീഡിയോ ഇതുവരെ 40 ലക്ഷത്തിലധികം പേർ കണ്ടു. റേസിംഗ്, ഫൈറ്റ്, ഫുട്ബോൾ ഗെയിമുകൾ അടക്കമുള്ള മറ്റ് വീഡിയോകൾ 10 ലക്ഷത്തിലധികം പേരും കണ്ടുകഴിഞ്ഞു. 15 ലക്ഷത്തിലധികം ആളുകൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. പക്ഷേ ഇതൊന്നും കാണാൻ അവ്നി ഈ ഭൂമുഖത്ത് ഇല്ലെന്നുള്ളതാണ് യാഥാർഥ്യം. കമ്പ്യൂട്ടറിനെ ഇഷ്ടപ്പെട്ടിരുന്നതിനാൽ 'എൻജിനീയർ അവ്നി' എന്നൊരു വിളിപ്പേരുണ്ടായിരുന്നു കുടുംബത്തിൽ. ലോകത്തിന് മുന്നിൽ, ഈ ഗെയിമർ ഇന്ന് ഒരു തരത്തിലുള്ള പ്രതീകമായി മാറിയിരിക്കുന്നു. ഗസ്സ മുനമ്പിലെ കുട്ടികൾ കൊല്ലപ്പെടുന്നതിന്റെ ഭീകരത ഓർമിപ്പിക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, യുദ്ധം ആരംഭിച്ചതിനുശേഷം ഗസ്സയിൽ 20,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, അവരിൽ മൂന്നിലൊന്ന് കുട്ടികളാണ്.
Keywords: News, World, Palestine, Hamas, Israel, Gaza, Israel-Palestine-War, Racing, Fighting and Football Games, Video, Palestinian boy's dream came true after his death.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.