പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു

 


ADVERTISEMENT

ഇസ്ലാമാബാദ്: (www.kvartha.com 18.08.2018) പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റനും പാക്കിസ്ഥാന്‍ തെഹ്രിഖ് ഇ ഇന്‍സാഫ് (പിടിഐ) നേതാവുമായ ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു. പാകിസ്താന്റെ 22-ാമത് പ്രധാനമന്ത്രിയാണ് ഇമ്രാന്‍. ഇസ്ലാമാബാദിലെ പ്രസിഡന്റിന്റെ വസതിയില്‍വെച്ച് നടന്ന ചടങ്ങില്‍ പാക് പ്രസിഡന്റ് മംനൂന്‍ ഹുസൈനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ഇടക്കാല പ്രധാനമന്ത്രി നസീറുല്‍ മുള്‍ക്, ദേശീയ അസംബ്ലി സ്പീക്കര്‍ ആസാദ് ഖൈസര്‍, കരസേനാ മേധാവി ഖമര്‍ ജാവേദ് ബജ്വ, വ്യോമസേനാ മേധാവി മുജാഹിദ് അന്‍വര്‍ ഖാന്‍, നാവികസേനാ മേധാവി സഫര്‍ മഹ്മൂദ് അബ്ബാസി, മുന്‍ ക്രിക്കറ്റ് താരങ്ങളായ റമീസ് രാജ, വസിം അക്രം തുടങ്ങിയവരും ഇന്ത്യയില്‍നിന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ്‌ജ്യോത് സിംഗ് സിദ്ദുവും ചടങ്ങില്‍ പങ്കെടുത്തു.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു

കഴിഞ്ഞ വെള്ളിയാഴ്ച്ച പാര്‍ലമെന്റില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ കേവലഭൂരിപക്ഷം തെളിയിച്ചതോടെയാണ് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായത്.

ജൂലൈ 25ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇമ്രാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്രിഖ് ഇ ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും കേവലഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല. സ്വതന്ത്രരുടേതടക്കം പിന്തുണയോടുകൂടിയാണ് വിശ്വാസ വോട്ടെടുപ്പില്‍ തെഹ്രിഖ് ഇ ഇന്‍സാഫ് കേവല ഭൂരിപക്ഷം നേടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Pakistan, Politics, Election, PM, Imran Khan, Islamabad, Pakisthan; Imran khan take oath as PM
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Epsilon
Desk Epsilon

154168 Articles

Tags

Share this story

wellfitindia