SWISS-TOWER 24/07/2023

അമ്മമാര്‍ കുട്ടികളെ ഭീകര സംഘടനകളിലേക്ക് പറഞ്ഞയക്കുന്നു; പാക് എഴുത്തുകാരി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 07.10.2015) ഭീകരരുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടരായി അമ്മമാര്‍ കുട്ടികളെ ഭീകര സംഘടനകളിലേക്ക് പറഞ്ഞയക്കുന്നതായി പാക്ക് എഴുത്തുകാരിയും ഗവേഷകയുമായ ഗുല്‍മിന ബിലാല്‍ അഹമ്മദ്.

പാക് ഭീകരര്‍ ചാവേറുകളാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നത് യുവാക്കളെയും സ്ത്രീകളെയും കുട്ടികളെയും ആണ്. അതുകൊണ്ടുതന്നെ നിരോധിത ഭീകര സംഘടനകള്‍ പാകിസ്ഥാന്‍ സര്‍വകലാശാലകളില്‍ ഇപ്പോഴും സജീവമാണെന്നും ഗുല്‍മിന പറഞ്ഞു. നാഷണല്‍ പോലീസ് അക്കാദമിയില്‍ നടന്ന ഇന്റര്‍നാഷണല്‍ വിമന്‍സ് ലോ എന്‍ഫോഴ്‌സ്‌മെന്റ് കോണ്‍ഫറന്‍സിനെ സ്‌കൈപ്പ് വഴി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗുല്‍മിന.

അമ്മമാര്‍ കുട്ടികളെ ഭീകര സംഘടനകളിലേക്ക് പറഞ്ഞയക്കുന്നു; പാക് എഴുത്തുകാരിനിരോധിക്കപ്പെട്ട 48 ഭീകര സംഘടനകളും പ്രധാനമായി ലക്ഷ്യമിടുന്നത് സ്ത്രീകളെയാണ്. സ്വാത് ജില്ലയില്‍ നിയമവിരുദ്ധമായി റേഡിയോയിലൂടെ ഭീകര സംഘടനകള്‍ സ്ത്രീകളെ ആകര്‍ഷിക്കാനായി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ സംപ്രേക്ഷണം ചെയ്തുവരുന്നു. ഇതില്‍ ആകൃഷ്ടരായാണ് അമ്മമാര്‍ തന്നെ മക്കളെ ഭീകര സംഘടനകളില്‍ ചേര്‍ക്കുന്നത്. ഇതുകൂടാതെ തങ്ങളുടെ ആഭരണങ്ങളും ഇവര്‍ ഭീകര സംഘടകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നു.

2013 ല്‍ ചാവേറാക്രമണത്തിന് ഭീകരര്‍ നിയോഗിച്ചത് എട്ടുവയസ്സുകാരനേയും 21
വയസ്സുകാരനേയുമായിരുന്നു. മറ്റൊരു ചാവേര്‍ ആക്രമണം നടത്താന്‍ എത്തിയത് 14 വയസ്സുകാരനും. ഈ എട്ടു വയസ്സുകാരനുമായി തനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. അന്ന് ആ കുട്ടി പറഞ്ഞത് താന്‍ ധരിച്ചിരിക്കുന്ന  ജാക്കറ്റിന് മറ്റുള്ളവരെ കൊല്ലാനും പരുക്കേല്‍പ്പിക്കാനുമുള്ള കഴിവുണ്ട്. പക്ഷേ തനിക്ക് ഒന്നും സംഭവിക്കില്ല. ഇത്തരത്തില്‍ കുട്ടികളെ തെറ്റിദ്ധരിപ്പിച്ചാണ് ചാവേര്‍ ആക്രമണത്തിനായി പറഞ്ഞയയ്ക്കുന്നതെന്നും ഗുല്‍മിന വ്യക്തമാക്കി.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia