SWISS-TOWER 24/07/2023

ഷെഹ്‌സാദ് ദില്‍ഷനെ മതപരിവര്‍ത്തനം നടത്താന്‍ പ്രേരിപ്പിച്ച സംഭവം വിവാദത്തില്‍

 



ഇസ്ലാമാബാദ്: (www.kvartha.com 04.09.2014) പാകിസ്ഥാന്‍ ക്രിക്കറ്റ് താരം അഹ്മദ് ഷെഹ്‌സാദ് ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ തിലക് രത്‌നെ ദില്‍ഷനെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചത് വിവാദമാകുന്നു. ഇതേതുടര്‍ന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടു. ശനിയാഴ്ച ഡംബുല്ലയില്‍ നടന്ന ഏകദിന മത്സരത്തിനു ശേഷം ഡ്രസിങ് റൂമിലേക്ക് പോവുമ്പോഴാണ് സംഭവം. ഇരുവരും തമ്മിലുള്ള സംഭാഷണം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം ഷെഹ്‌സാദിന് ദില്‍ഷന്‍ എന്ത് മറുപടിയാണ് നല്‍കിയതെന്ന കാര്യം വ്യക്തമായിട്ടില്ല.

ബുദ്ധമതവിശ്വാസിയായ   ദില്‍ഷനെ ഷെഹ്‌സാദ് മതം മാറ്റത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്ന കാര്യം സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്. ദില്‍ഷന്റെ പിതാവ് മുസ്ലിമും മാതാവ് ബുദ്ധമതക്കാരിയുമാണ്. തുവാന്‍ മുഹമ്മദ് ദില്‍ഷന്‍ എന്നായിരുന്നു ദില്‍ഷന്റെ യഥാര്‍ത്ഥ പേര്. പിന്നീട് ഇത് സിംഹളബുദ്ധമത പേരായ തിലക് രത്‌നെ ദില്‍ഷന്‍ എന്നാക്കി മാറ്റുകയായിരുന്നു. മാതാപിതാക്കള്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ടവരായതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ ഒരു അമുസ്ലിം ആണെന്നും, അതിനാല്‍ മതപരിവര്‍ത്തനം നടത്തി  മുസ്ലിം ആകാന്‍ ശ്രമിക്കണമെന്നും ഷെഹ്‌സാദ് ദില്‍ഷനെ ഉപദേശിക്കുന്നണ്ട്.

മാത്രമല്ല,  മരിച്ചുകഴിഞ്ഞാല്‍ സ്വര്‍ഗത്തില്‍ പോകണമെന്നുണ്ടെങ്കില്‍  മതപരിവര്‍ത്തനം നടത്താതെ മറ്റൊന്നും ചെയ്തിട്ട് കാര്യമില്ലെന്നും  ഷെഹ്‌സാദ് ദില്‍ഷനോട് പറയുന്നുണ്ട്.  സംഭവം വിവാദമായതോടെ ഷെഹ്‌സാദിനെ ലാഹോറിലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആസ്ഥാനത്ത് വിളിച്ചു വരുത്തി വിശദീകരണം ആരാഞ്ഞിരുന്നു. അതേസമയം താനും ദില്‍ഷനും തമ്മില്‍ വ്യക്തിപരമായ സംഭാഷണം മാത്രമാണ് നടന്നതെന്നാണ് ഷെഹ്‌സാദ് പറയുന്നതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് അറിയിച്ചു.

എന്നാല്‍ വിവാദം കത്തിപ്പടരുമ്പോള്‍ ഇതുമായി  ബന്ധപ്പെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെയോ താരങ്ങളുടെയോ ഭാഗത്തു നിന്നും ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ഷെഹ്‌സാദ് ദില്‍ഷനെ മതപരിവര്‍ത്തനം നടത്താന്‍ പ്രേരിപ്പിച്ച സംഭവം വിവാദത്തില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Pakistan's Ahmed Shehzad attacks Tillakaratne Dilshan over religion, Islamabad, Pakistan, Cricket, Criticism, Srilanka, Muslim, Parents, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia