പെശവാറിൽ നിന്ന് കാബൂളിലേക്ക് ട്രകിൽ സാധനങ്ങളുമായി പോയ പാകിസ്താൻ ഡ്രൈവർ അമേരികയിലെത്തി; വിമാനത്താവളത്തിൽ അരങ്ങേറിയ വിചിത്ര സംഭവം!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാബൂൾ: (www.kvartha.com 26.08.2021) താലിബാൻ ഭരണം ഏറ്റെടുത്തതോടെ കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള ദയനീയ ദൃശ്യങ്ങൾ ലോകത്താകമാനം പ്രചരിക്കുകയാണ്. അതിനിടയിൽ നടന്ന ഒരു വിചിത്ര സംഭവം പങ്കുവെക്കുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ.

   
പെശവാറിൽ നിന്ന് കാബൂളിലേക്ക് ട്രകിൽ സാധനങ്ങളുമായി പോയ പാകിസ്താൻ ഡ്രൈവർ അമേരികയിലെത്തി; വിമാനത്താവളത്തിൽ അരങ്ങേറിയ വിചിത്ര സംഭവം!


പാകിസ്താൻ സ്വദേശിയായ ഡ്രൈവർ പെശവാറിൽ നിന്ന് സാധനങ്ങളുമായി ട്രാകോടിച്ച് കാബൂളിലേക്ക് പോയതായിരുന്നു. കാബൂളിൽ എവിടെയോ അയാൾ തന്റെ ട്രക് നിർത്തി ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോയി. അവിടത്തെ സംഭവങ്ങൾ നേരിൽ കാണുന്നതിനായാണ് അയാൾ പോയതെന്നാണ് ചില മാധ്യമങ്ങൾ റിപോർട് ചെയ്യുന്നത്.

ദിവസങ്ങളോളമായിട്ടും ഇദ്ദേഹത്തെ കുറിച്ച് ബന്ധുക്കൾക്ക് വിവരം ലഭിച്ചില്ല. ബന്ധപ്പെടാനും സാധിച്ചില്ല. മരിച്ചുപോയിരിക്കാമെന്ന നിഗമനത്തിൽ വിഷമിച്ചിരുന്ന കുടുംബക്കാർക്ക് അപ്രതീക്ഷിതമായി ഒരു അന്താരാഷ്ട്ര നമ്പറിൽ നിന്ന് ഫോൺ കോൾ വന്നു. വിളിച്ചത് കാണാതായ അയാൾ തന്നെയായിരുന്നു. അമേരികയിൽ നിന്നാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്.

ഇയാൾ കാബൂളിലെ അവസ്ഥ കണ്ട് എങ്ങനെയെങ്കിലും രക്ഷപെടാൻ വേണ്ടി ഒരു വിമാനത്തിൽ കയറി പറ്റി അമേരികയിൽ എത്തിയതാണെന്നും അവിടെ തന്നെ ഒരു പുതിയ ജീവിതം തുടങ്ങാനാണ് പദ്ധതിയെന്നും കാബൂൾ വിമാനത്താവളത്തിന് സമീപം നിർത്തിയിട്ടിരിക്കുന്ന തന്റെ ട്രക് എടുക്കാൻ കുടുംബത്തോട് ആവശ്യപ്പെട്ടതായും ഇദ്ദേഹത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപോർട് ചെയ്‌തു.

അതേസമയം ഭരണം താലിബാൻ ഏറ്റെടുത്തതിന് ശേഷം കാണാതായ പലരെയും ലോകത്തിന്റെ മറ്റൊരു കോണിൽ കണ്ടെത്തിയ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപോർട് ചെയ്യുന്നു.

Keywords:  Kabul, Afghanistan, News, World, Top-Headlines, Media, Pakistan, International, Airport, Report, Pakistani Truck Driver Accidentally Reached in America.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia