ഇന്ത്യന്‍ സൈനിക രേഖകളുമായി പാക് ചാരന്‍ പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഇന്ത്യന്‍ സൈനിക രേഖകളുമായി പാക് ചാരന്‍ പിടിയില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ വിവിധ രേഖകളുമായി പാകിസ്ഥാന്‍ ചാരനെ പിടികൂടി. പാകിസ്ഥാന്‍ രഹസ്യാന്വോഷണ ഏജന്‍സിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സുബൈര്‍ ഖാനെയാണ് (37)ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥരുമായും പൈലറ്റുമാരുമായും മാധ്യമപ്രവര്‍ത്തകരുമായും ഇയാള്‍ക്ക് അടുത്ത ബന്ധമാണുളളത്. പിടികൂടുമ്പോള്‍ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളുടെ ഭൂപടങ്ങള്‍ , സൈനിക രേഖകള്‍​എന്നിവ സുബൈര്‍ ഖാന്റെ കൈവശമുണ്ടായിരുന്നു.

ഉത്തര്‍പ്രദേശിലെ ബഡായുന്‍ ജില്ലയില്‍ നിന്നാണ് സുബൈര്‍ ഖാനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ സുബൈര്‍ ഖാനെ രണ്ട് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ജാമിയ മിലിയയില്‍ നിന്ന് ബിരുദമെടുത്ത സുബൈര്‍ ഖാന്‍ ഉറുദു വിവര്‍ത്തകനായാണ് പ്രവര്‍ത്തിച്ചിരുന്നത്. ചില ഉറുദു പത്രങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.

SUMMARY: A man allegedly working for a Pakistani intelligence agency has been arrested with several Indian Army documents. He had been asked to gather information on Air India pilots, Army bases in the country, journalists who frequently visit Pakistan and relatives of officials working in the Indian High Commission in Pakistan.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia