SWISS-TOWER 24/07/2023

കോടതി ചുമത്തിയ പിഴ അടയ്ക്കാന്‍ പണമില്ല; പിതാവ് പെണ്‍മക്കളെയും കൊച്ചുമക്കളേയും വില്‍പനയ്ക്ക് വെച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇസ്ലാമബാദ്: (www.kvartha.com 09.09.2015) കോടതി ചുമത്തിയ പിഴ അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ പിതാവ് പെണ്‍മക്കളെയും കൊച്ചുമക്കളേയും വില്‍പനയ്ക്ക് വെച്ചു. പാകിസ്ഥാനിലാണ് സംഭവം.

ഗോത്രവര്‍ഗ കോടതി ചുമത്തിയ പിഴ അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍  ഗുലാം റസൂല്‍ ഖത്തോഹര്‍ എന്നയാളാണ് ഫൗസിയ(8), ഷാഹിദ(6)എന്നീ മക്കളേയും റാബിയ(4), സഹീന(3) എന്നീ കൊച്ചുമക്കളേയും പാകിസ്ഥാനിലെ ജാക്കോബാബാദ് പ്രസ് ക്ലബ്ബില്‍ വില്‍പ്പനയ്ക്ക് വച്ചത്.

രണ്ട് വര്‍ഷം മുമ്പ് ഖോസോ ഗോത്രവര്‍ഗത്തില്‍പ്പെട്ട യുവതിയുമായി ഗുലാമിന്റെ മകന് അടുപ്പമുണ്ടെന്ന ആരോപണമുയര്‍ന്നിരുന്നു. ആരോപണത്തെ തുടര്‍ന്ന് ഗുലാമിന്റെ കുടുംബം ജിര്‍ഗ ഗോത്രവര്‍ഗ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഞായാറാഴ്ച കോടതിവിധി വന്നപ്പോള്‍ അത് ഗുലാമിന്റെ മകനെതിരായിരുന്നു.

 ഗുലാമിന്റെ മകന്‍ കുറ്റക്കാരനാണെന്നും 16 ലക്ഷം രൂപ നല്‍കി പ്രശ്‌നം പരിഹരിക്കണമെന്നുമായിരുന്നു കോടതിയുടെ നിര്‍ദേശം.  എന്നാല്‍ തന്റെ കൈയില്‍ കോടതി പറഞ്ഞ തുക നല്‍കാന്‍ പണമില്ലെന്നും അതിനാല്‍ തന്റെ രണ്ട് പെണ്‍മക്കളേയും രണ്ട് കൊച്ചുമക്കളേയും വിറ്റ് ആ പണം കൊണ്ട് പ്രശ്‌നം തീര്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഗുലാം പറഞ്ഞു.

അതേ സമയം കോടതി ഉത്തരവിനെപ്പറ്റി തങ്ങള്‍ക്ക് അറിവില്ലെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ  പ്രതികരണം. സംഭവത്തെപ്പറ്റി അന്വേഷണം നടത്തുമെന്നും വേണ്ട നടപടികളെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോടതി ചുമത്തിയ പിഴ അടയ്ക്കാന്‍ പണമില്ല; പിതാവ് പെണ്‍മക്കളെയും കൊച്ചുമക്കളേയും വില്‍പനയ്ക്ക് വെച്ചു


Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: എ.ഡി.ജി.പി. എന്‍. ശങ്കര്‍ റെഡ്ഡി കാസര്‍കോട്ടെത്തി പരിശോധന നടത്തി

Keywords:  Pakistani man puts children 'on sale' to pay off fine,  Islamabad, Court, Pakistan, Allegation, Family, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia