BTS | ബിടിഎസ് ബാന്‍ഡ് അംഗങ്ങളെ കാണാന്‍ വീടുവിട്ടിറങ്ങി 13 ഉം 14 ഉം വയസ്സുള്ള പെണ്‍കുട്ടികള്‍; പിന്നീട് സംഭവിച്ചത്
Jan 13, 2023, 12:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലാഹോര്‍: (www.kvartha.com) കൊറിയന്‍ സംഗീത ബാന്‍ഡ് ബിടിഎസിനെ കാണാന്‍ വീടു വിട്ടിറങ്ങിയ പാകിസ്താനി പെണ്‍കുട്ടികളെ കയ്യോടെ പിടികൂടി പൊലീസ്. ദക്ഷിണ കൊറിയയിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് 13 ഉം 14 ഉം വയസ്സുള്ള പെണ്‍കുട്ടികളെ പൊലീസ് പിടികൂടിയത്. ഇരുവരും കടുത്ത ബിടിഎസ് ആരാധകരാണെന്നും കഴിഞ്ഞ ആഴ്ചയാണ് ഇവര്‍ കറാചി കൊറഗി പ്രദേശത്തെ വീട്ടില്‍ നിന്നും ഇറങ്ങിയതെന്നും പൊലീസ് പറഞ്ഞു.
ഇതുസംബന്ധിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ലാഹോറില്‍ ട്രെയിന്‍ യാത്രയ്ക്കിടെയാണ് പൊലീസ് ഇവരെ കയ്യോടെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇരുവരും തങ്ങളുടെ ഗൂഢപദ്ധതിയെക്കുറിച്ചു തുറന്നു പറഞ്ഞു. ഇതോടെ ലാഹോര്‍ പൊലീസ് കുട്ടികളുടെ വീട്ടുകാരെ വിവരമറിയിച്ചു. ലാഹോറില്‍ ചെന്ന് കുട്ടികളെ കൊണ്ടുവരാന്‍ പുറപ്പെട്ടിരിക്കുകയാണ് വീട്ടുകാരും പൊലീസും.
ബിടിഎസ് ബാന്‍ഡ് അംഗങ്ങളെ കാണാന്‍ ദക്ഷിണ കൊറിയയിലേക്ക് കടക്കാനുള്ള പദ്ധതികളടങ്ങിയ ഡയറി പെണ്‍കുട്ടികളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതായി പൊലീസ് സൂപ്രണ്ട് അബ്രായിസ് അലി പറഞ്ഞു. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലേക്കുള്ള വിമാന സര്‍വീസ് വിവരങ്ങളും അതില്‍ നിന്നും കണ്ടെത്തി.
പെണ്‍കുട്ടികള്‍ക്കൊപ്പം കടക്കാന്‍ പദ്ധതിയിട്ടിരുന്ന മറ്റൊരു സുഹൃത്തിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇവരെക്കുറിച്ചു വിവരം ലഭിച്ചത്. ഇയാളും കൊറിയയിലേക്കു കടക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം പേടിച്ചു പിന്മാറുകയായിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കറാച്ചി പൊലീസ് പ്രത്യേക ബോധവത്ക്കരണ വീഡിയോ പുറത്തിറക്കി. കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം പ്രത്യേകം ശ്രദ്ധിക്കണമെന്നും അവരുടെ ലോകങ്ങള്‍ ഏറെ മാറിമറിയുന്നുണ്ടെന്നു രക്ഷിതാക്കള്‍ മനസ്സിലാക്കണമെന്നും വീഡിയോയിലൂടെ മുന്നറിയിപ്പ് നല്‍കി.
2013ല്‍ അരങ്ങേറ്റം കുറിച്ചതാണ് ബിടിഎസ് എന്ന് വിളിപ്പേരുള്ള 'ബാങ്താന്‍ സൊന്യോന്‍ദാന്‍' എന്ന ബാന്‍ഡ്. ആകര്‍ഷണീയമായ സംഗീതത്തോടൊപ്പം കൗമാരക്കാരെയും യുവജനങ്ങളെയും ശാക്തീകരിക്കാന്‍ ഉതകുന്ന തരത്തിലുള്ള വരികളുമായി സാമൂഹിക പ്രചാരണങ്ങളും നടത്തി ഒമ്പതുവര്‍ഷം സംഘം സജീവമായി നിലനിന്നു.
ഈ കാലയളവിനിടയില്‍ ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡ്, അമേരികന്‍ മ്യൂസിക് അവാര്‍ഡ്, എംടിവി യൂറോപ് മ്യൂസിക് അവാര്‍ഡ് എന്നീ ബഹുമതികളും നേടി. പ്രായഭേദമെന്യേ ബാന്‍ഡ് എല്ലാവരേയും ആകര്‍ഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ബിടിഎസ് വേര്‍പിരിഞ്ഞു.
സ്വതന്ത്ര സംഗീത ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണു ബാന്‍ഡ് പിരിച്ചുവിടുന്നതെന്നായിരുന്നു ബിടിഎസിന്റെ വിശദീകരണം. എന്നാല്‍ ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് നിര്‍ബന്ധിത സൈനിക സേവനത്തില്‍ ചേരാനാണു സംഘം വേര്‍പിരിഞ്ഞതെന്നാണ് റിപോര്‍ട്.
ദക്ഷിണകൊറിയയിലെ നിയമപ്രകാരം 18നും 28നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ സൈനികസേവനം ചെയ്യണം. ഇതനുസരിച്ച് ബിടിഎസിലെ ഓരോരുത്തരായി സൈനിക സേവനത്തിനിറങ്ങിക്കഴിഞ്ഞു. 2025ല്‍ ബാന്‍ഡ് മടങ്ങിയെത്തുമെന്നാണ് അനൗദ്യോഗിക റിപോര്‍ട്. ജംഗൂക്, ആര്‍എം, വി, ജെഹോപ്, ജിമിന്‍, ജിന്‍, സുഗ എന്നിവരാണ് ബിടിഎസിലെ അംഗങ്ങള്‍.
Keywords: Pakistani girls run away from home in attempt to meet BTS in South Korea, are found in Lahore, Lahore, News, Missing, Girl students, Police, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.