Imran Khan | പാകിസ്താന്‍ പൊലീസിന്റെ അറസ്റ്റ് പദ്ധതി തട്ടിപ്പ്, യഥാര്‍ഥ ലക്ഷ്യം തന്നെ തട്ടിയെടുത്ത് കൊലപ്പെടുത്തുകയെന്നും ഇമ്രാന്‍ ഖാന്‍; പൊലീസിനൊപ്പം ചേര്‍ന്ന് പഞ്ചാബ് റെയ്ൻജേർസ്

 


ഇസ്ലാമാബാദ്: (www.kvartha.com) പാകിസ്താന്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്നെ അറസ്റ്റ് ചെയ്യാനുള്ള പദ്ധതി തട്ടിപ്പാണെന്നും തട്ടിയെടുത്തു കൊലപ്പെടുത്തുകയാണ് യഥാര്‍ഥ ലക്ഷ്യമെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. തോഷഖാന കേസില്‍ അഴിമതിവിരുദ്ധ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെ കഴിഞ്ഞദിവസം ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ ലഹോറില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ തടഞ്ഞിരുന്നു.

അതേസമയം അഴിമതിയാരോപണത്തില്‍ കോടതിയില്‍ ഹാജരാകാത്തതിന് പുറത്താക്കപ്പെട്ട പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ പഞ്ചാബ് റെയ്ൻജേർസിന്റെ ഒരു വലിയ സംഘം ബുധനാഴ്ച ഇമ്രാന്‍ ഖാന്റെ സമാന്‍ പാര്‍ക് വസതിക്ക് സമീപം പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേര്‍ന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇമ്രാനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ലഹോറിലെ ഖാന്റെ വസതിയിലേക്കു പോയ പൊലീസിനുനേരെ കല്ലേറുണ്ടായിരുന്നു. പാര്‍ടി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇരുപക്ഷത്തും ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. പൊലീസ് സംഘത്തെ നയിച്ച ഇസ്ലാമാബാദ് ഡിഐജി ശഹസാദ് ബുഖാരിക്കും പരുക്കേറ്റു.

പൊലീസ് അറസ്റ്റ് ചെയ്യാന്‍ വരുന്നുവെന്നും തടയാനായി രംഗത്തിറങ്ങണമെന്നും ഇമ്രാന്‍ വീഡിയോ സന്ദേശത്തിലൂടെ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. 'എന്നെ അറസ്റ്റ് ചെയ്താല്‍ രാജ്യം ഉറങ്ങിക്കോളുമെന്ന് അവര്‍ വിചാരിക്കുന്നു. അവര്‍ക്കു തെറ്റിപ്പോയെന്ന് നിങ്ങള്‍ തെളിയിക്കണം. താന്‍ കൊല്ലപ്പെട്ടാലും അവകാശങ്ങള്‍ക്കായി സമരം തുടരണമെന്നും' ഇമ്രാന്‍ ആവശ്യപ്പെട്ടു.

രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണു ശ്രമമെന്ന് ഇമ്രാന്റെ പാര്‍ടിയായ പാകിസ്താന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) ഉപനേതാവ് ശാ മഹ്‌മൂദ് ഖുറേശി പറഞ്ഞു. അറസ്റ്റ് വാറന്റിനെതിരെ പാര്‍ടി ഇസ്ലാമാബാദ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.

Imran Khan | പാകിസ്താന്‍ പൊലീസിന്റെ അറസ്റ്റ് പദ്ധതി തട്ടിപ്പ്, യഥാര്‍ഥ ലക്ഷ്യം തന്നെ തട്ടിയെടുത്ത് കൊലപ്പെടുത്തുകയെന്നും ഇമ്രാന്‍ ഖാന്‍; പൊലീസിനൊപ്പം ചേര്‍ന്ന് പഞ്ചാബ് റെയ്ൻജേർസ്

ഉദ്യോഗസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കും ലഭിക്കുന്ന സമ്മാനങ്ങള്‍ സൂക്ഷിക്കുന്ന സര്‍കാര്‍ വകുപ്പായ തോഷഖാനയില്‍ നിന്ന് ഗ്രാഫ് ആഡംബര വാച് അടക്കം വിലയേറിയ വസ്തുക്കള്‍ കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കി മറിച്ചുവിറ്റെന്നാണു ഇമ്രാനെതിരെയുള്ള കേസ്.

അതിനിടെ, മന്ത്രിമാരും ഉദ്യോഗസ്ഥരും 300 ഡോളറിനു മുകളില്‍ വിലയുള്ള വിദേശത്തുനിന്നുള്ള സമ്മാനങ്ങള്‍ കൈവശം വയ്ക്കുന്നതു തടഞ്ഞു പാകിസ്താന്‍ സര്‍കാര്‍ പുതിയ ഉത്തരവിറക്കി. ഈ മാസം എട്ടിന് ഒരു പിടിഐ പ്രവര്‍ത്തകന്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടതിലും ഇമ്രാനെതിരെ കേസെടുത്തിട്ടുണ്ട്. മരണം സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവച്ചെന്നാരോപിച്ചാണ് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തത്. ഇമ്രാനെതിരെയുളള 81-ാമത് എഫ് ഐ ആറാണിത്.

Keywords:  Pakistan Rangers Join Police In Fresh Attempt To Arrest Ex-PM Imran Khan, Islamabad, Police, Arrest, Imran Khan, Trending, Clash, Court, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia