അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒളിച്ചോടിയ ദമ്പതികള്‍ക്ക് പാകിസ്ഥാന്റെ സംരക്ഷണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒളിച്ചോടിയ ദമ്പതികള്‍ക്ക് പാകിസ്ഥാന്റെ സംരക്ഷണം
കറാച്ചി: അഫ്ഗാനിസ്ഥാനില്‍ നിന്ന് പ്രാണരക്ഷാര്‍ഥം ഒളിച്ചോടിയ യുവദമ്പതികള്‍ക്ക് പാകിസ്ഥാന്റെ സംരക്ഷണം. പാകിസ്ഥാനിലെത്തി വിവാഹിതരായ യുവതീയുവാക്കള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് പാകിസ്ഥാന്‍ കോടതി ഉത്തരവിട്ടു.

ഹെവാദും മിറിയവുമാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒളിച്ചോടി പാകിസ്ഥാനില്‍ വിവാഹിതരായത്. സഹോദരി മരിച്ചപ്പോള്‍ ,സഹോദരീ ഭര്‍ത്താവിനെ വിവാഹം ചെയ്യാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചതോടെയാണ് 22 കാരിയായ മിറിയം ഹെവാദിനൊപ്പം പാകിസ്ഥാനില്‍​അഭയം തേടിയത്. നിയമവിരുദ്ധമായി പാകിസ്ഥാനിലെത്തിയ ഇവരെ പൊലീസ് പിടികൂടുകയും കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.

അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചാല്‍ ബന്ധുക്കള്‍ തങ്ങളെകൊല്ലുമെന്ന് ദമ്പതികള്‍ കോടതിയെ ബോധിപ്പിച്ചു. ഇതോടെയാണ് ഇരുവര്‍ക്കും പൊലീസ് സംരക്ഷണം നല്‍കാന്‍​കോടതി നിര്‍ദേശിച്ചത്. പാകിസ്ഥാനിലെ കോടതികളില്‍ നിന്ന് ഇത്തരമൊരു വിധി അപ്രതീക്ഷിതമാണെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു.

SUMMARY: A Pakistani judge has ordered police to protect a young Afghan couple married in secret who are fighting deportation.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia