രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് പാകിസ്താനിലെ സിയാല്‍കോടില്‍ വന്‍ സ്‌ഫോടനം; വെടിമരുന്ന് സൂക്ഷിക്കുന്ന ആയുധപ്പുരയിലെന്ന് സൂചന
Mar 20, 2022, 16:06 IST
ഇസ്ലാമാബാദ്: (www.kvartha.com 20.03.2022) രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് വടക്കന്‍ പാകിസ്താന്‍ നഗരമായ സിയാല്‍കോടില്‍ വന്‍ സ്‌ഫോടനം. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എന്‍ ഐ എ ആണ് സ്‌ഫോടന വിവരം റിപോര്‍ട് ചെയ്തിരിക്കുന്നത്. സിയാല്‍കോട് സൈനിക താവളത്തില്‍ ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടന്നതായി ദ ഡെയ്ലി മിലാപ് എഡിറ്റര്‍ ഋഷി സൂരി ട്വീറ്റ് ചെയ്തിട്ടുണ്ട്.
പഞ്ചാബ് പ്രവിശ്യയിലെ കന്റോന്‍മെന്റ് ഏരിയയ്ക്ക് സമീപമാണ് സ്ഫോടനത്തിന്റെ ഉഗ്ര ശബ്ദം കേട്ടതെന്ന് റിപോര്‍ടില്‍ പറയുന്നു. പാക് സൈന്യത്തിന്റെ വെടിമരുന്ന് അടക്കം സൂക്ഷിക്കുന്ന ആയുധപ്പുരയിലാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക സൂചന.
സ്ഥലത്ത് വന്‍ തോതില്‍ തീ പടരുകയാണ്. സംഭവത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സ്ഫോടനത്തിനുശേഷം, വെടിമരുന്ന് സംഭരണശാലയ്ക്ക് സമീപമുള്ള പ്രദേശം മുഴുവന്‍ പാക് സൈന്യം വളഞ്ഞിരിക്കുകയാണെന്നാണ് വിവരം. സൈന്യത്തിന്റെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളില്‍ ഒന്നാണ് ഈ പ്രദേശം.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ബലൂചിസ്താനിലെ സിബി ജില്ലയില്‍ ഐഇഡി ആക്രമണത്തില്‍ നാല് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാകിസ്താനില്‍ 2022ന്റെ തുടക്കത്തില്‍ തന്നെ, ഇസ്ലാമാബാദ്, ലാഹോര്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടന്നിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.