Karachi Port | സാമ്പത്തിക പ്രതിസന്ധി; കറാച്ചി തുറമുഖം യുഎഇക്ക് കൈമാറാനൊരുങ്ങി പാകിസ്താന്
Jun 20, 2023, 18:18 IST
ഇസ്ലാമാബാദ്: (www.kvartha.com) രാജ്യാന്തര നാണയനിധിയില്‍നിന്നുള്ള തുക ലഭിക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് ഉഴലുന്ന പാകിസ്താന് കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പ് യുഎഇക്ക് കൈമാറും. ഇന്റര്ഗവണ്മെന്റല് കൊമേഴ്സ്യല്‍ ട്രാന്സാക്ഷന്സ് കൈകാര്യം ചെയ്യുന്ന മന്ത്രിതല സമിതിയുടെ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. അടിയന്തരമായി പണലഭ്യത ഉറപ്പുവരുത്തുകയാണ് ഈ കരാര്‍ കൊണ്ട് പാകിസ്താന് ലക്ഷ്യമിടുന്നത്.
ധനമന്ത്രി ഇസ്ഹാഖ് ധറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. കഴിഞ്ഞ വര്‍ഷമാണ് പാകിസ്താന് ഇന്റര്‍നാഷനല്‍ കണ്ടെയ്നെര്‍സ് ടെര്‍മിനല്‍സിന്റെ (പിഐസിടി) നിയന്ത്രണത്തിലുള്ള കറാച്ചി തുറമുഖം ഏറ്റെടുക്കുന്നതില്‍ യുഎഇ സര്‍കാര്‍ താല്പര്യം കാട്ടിയത്.
കറാച്ചി പോര്‍ട് ട്രസ്റ്റും (കെപിടി) യുഎഇ സര്കാരും തമ്മില്‍ കരാറിലെത്താന്‍ ഒരു സമിതിയെ നിയോഗിക്കാനും യോഗം തീരുമാനിച്ചുവെന്ന് പാകിസ്താന് മാധ്യമമായ എക്സ്പ്രസ് ട്രിബ്യൂണ്‍ റിപോര്‍ട് ചെയ്തു. തുറമുഖത്തിന്റെ പ്രവര്‍ത്തനം, അറ്റകുറ്റപ്പണികള്‍, നിക്ഷേപം, വികസനം എന്നിവയെക്കുറിച്ചുള്ള കരട് തയാറാക്കുന്നതും ഇവരുടെ ചുമതലയാണ്.
അബൂദബി(എഡി) പോര്‍ട്സ് ഗ്രൂപിന്റെ കീഴിലുള്ള അബൂദബി പോര്‍ട്സിനാകും തുറമുഖത്തിന്റെ നിയന്ത്രണം. യുഎഇയില്‍ 10 തുറമുഖങ്ങളും ടെര്‍മിനലുകളും നിലവില്‍ നിയന്ത്രിക്കുന്നത് എഡി പോര്‍ട്സ് ഗ്രൂപ് ആണ്.
Keywords: News, World, World-News, Karachi Port, Pakistan, UAE, Emergency Fund, Pakistan May Hand Over Karachi Port Terminals To UAE For Funds: Report.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.