Shot Dead | ഇമ്രാന്‍ ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസ് നല്‍കിയ സുപ്രീം കോടതി അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു
Jun 8, 2023, 15:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കറാച്ചി: (www.kvartha.com) പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസ് നല്‍കിയ സുപ്രീം കോടതി അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു. കോടതിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. തൊട്ടുപിന്നാലെ ഇമ്രാന്‍ ഖാനാണ് വധത്തിന് പിന്നിലെന്ന് ആരോപിച്ച് അഭിഭാഷകന്റെ മകന്‍ പൊലീസില്‍ പരാതി നല്‍കി.
ബലൂചിസ്ഥാന്‍ ഹൈകോടതിയില്‍ കേസ് നല്‍കിയ അബ്ദുര്‍ റസാഖ് ശെര്‍ ആണ് കൊല്ലപ്പെട്ടത്. ഇമ്രാന്‍ ഖാനെതിരായ രാജ്യദ്രോഹക്കുറ്റക്കേസ് കോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. സംഭവത്തെത്തുടര്‍ന്ന് ബലൂചിസ്താനില്‍ അഭിഭാഷകര്‍ കോടതികള്‍ ബഹിഷ്‌കരിച്ചു.
മൂന്ന് ബൈകുകളിലെത്തിയ ആറുപേര്‍ ക്വറ്റ എയര്‍പോര്‍ട് റോഡില്‍ വച്ച് പട്ടാപ്പകല്‍ അദ്ദേഹത്തെ വെടി വയ്ക്കുകയായിരുന്നുവെന്നാണ് റിപോര്‍ടുകള്‍. ശരീരത്തില്‍ നിന്ന് 16 വെടിയുണ്ടകള്‍ കണ്ടെടുത്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അബ്ദുര്‍ റസാഖ് കോടതിയെ സമീപിച്ചിരുന്നതായി ക്വറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അബിദ് കാകര്‍ വ്യക്തമാക്കി. അബ്ദുര്‍ റസാഖിന്റെ കൊലപാതകവും കേസുമായി ബന്ധമുണ്ടെന്ന് പ്രധാനമന്ത്രിയുടെ സ്‌പെഷല്‍ അസിസ്റ്റന്റ് അതുല്ല തരാറും ആരോപിച്ചു.
Keywords: News, World, World-News, Pakistan, Ex-PM, Imran Khan, Lawyer, Shot Dead, Threat, Court, Allegation, Son, Killed, Pakistan ex-PM Imran Khan accused in lawyer murder case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

