Pakistan result | പാകിസ്താൻ തിരഞ്ഞെടുപ്പ് ഫലം: പിഎംഎൽഎൻ, പിപിപി, പിടിഐ സ്ഥാനാർഥികൾ ഇഞ്ചോടിഞ്ച് പോരാട്ടം; ഇമ്രാൻ ഖാൻ ജയിലിലായിട്ടും അത്ഭുതപ്പെടുത്തി പാർട്ടി സ്ഥാനാർത്ഥികൾ; സീറ്റ് നില ഇങ്ങനെ

 


ഇസ്ലാമാബാദ്: (KVARTHA) വോട്ടിംഗ് അവസാനിച്ച് 10 മണിക്കൂറിന് ശേഷം പാകിസ്താൻ പൊതുതിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ വന്ന് തുടങ്ങി. പിഎംഎൽഎൻ, പിപിപി, പിടിഐ സ്ഥാനാർഥികൾ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നതായി ആദ്യ ഫലങ്ങൾ കാണിക്കുന്നു. ആദ്യ ഫലങ്ങൾ പ്രകാരം നവാസ് ശരീഫിന്റെ പിഎംഎൽഎൻ 12 സീറ്റുകളിൽ മുന്നിലാണ്. ഇമ്രാൻ ഖാന്റെ പിടിഐ എട്ട് സീറ്റുകളുമായി തൊട്ട് പിന്നിലുണ്ട്. പിപിപി ആറ് സീറ്റുകൾ നേടി.

Pakistan result | പാകിസ്താൻ തിരഞ്ഞെടുപ്പ് ഫലം: പിഎംഎൽഎൻ, പിപിപി, പിടിഐ സ്ഥാനാർഥികൾ ഇഞ്ചോടിഞ്ച് പോരാട്ടം; ഇമ്രാൻ ഖാൻ ജയിലിലായിട്ടും അത്ഭുതപ്പെടുത്തി പാർട്ടി സ്ഥാനാർത്ഥികൾ; സീറ്റ് നില ഇങ്ങനെ

പിടിഐ സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ ജയിലിലാണ്. ക്രിമിനൽ കുറ്റം ചുമത്തപ്പെട്ടതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കപ്പെട്ടു. പാർട്ടി ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് ഉപയോഗിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതിയും തിരഞ്ഞെടുപ്പ് കമ്മീഷനും പറഞ്ഞതിന് പിന്നാലെ പിടിഐ സ്ഥാനാർത്ഥികൾ സ്വതന്ത്രരായാണ് മത്സരിച്ചത്. പിടിഐ-യ്ക്ക് റാലികൾ നടത്താനോ ഓഫീസുകൾ തുറക്കാനോ കഴിഞ്ഞില്ല. എന്നിരുന്നാലും മറ്റ് രണ്ട് പ്രധാന പാർട്ടികളായ പിപിപി, പിഎംഎൽഎൻ എന്നിവരുമായി മികച്ച പ്രകടനം നടത്താനായത് രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാൻ ഖാനെ പുറത്താക്കിയതിനെ തുടർന്ന് 2022 ഏപ്രിലിൽ നവാസിൻ്റെ സഹോദരനും പിഎംഎൽഎൻ നേതാവുമായ ഷെഹ്ബാസ് ഷെരീഫ് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാവുകയായിരുന്നു. ഷെഹ്ബാസ് ഷെരീഫും അദ്ദേഹത്തിൻ്റെ മകൻ ഹംസയും ലാഹോറിൽ നിന്നും വിജയിച്ചിട്ടുണ്ട്. പാകിസ്‌താൻ്റെ ദേശീയ അസംബ്ലിയിൽ 336 സീറ്റുകളാണുള്ളത്. ഇതിൽ 266 സീറ്റുകളിലേക്കാണ് നേരിട്ട് വോട്ടെടുപ്പ് നടന്നത്. പുതിയ സർക്കാർ രൂപീകരിക്കണമെങ്കിൽ ഏത് പാർട്ടിക്കും 133 സീറ്റുകൾ ആവശ്യമാണ്.

Keyword: News, Malayalam News, Pakistan, election result, PMLN, PPP, PTI,Pakistan election results: Tight race as vote results trickle in
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia