Allegation | അമീര്‍ സര്‍ഫറാസ് വെടിയേറ്റ് മരിച്ചതിന് പിന്നില്‍ ഇന്‍ഡ്യയ്ക്ക് പങ്കുണ്ടെന്ന സംശയം പ്രകടിപ്പിച്ച് പാക് ആഭ്യന്തരമന്ത്രി മെഹ്സീന്‍ നഖ് വി

 


ഇസ്ലാമബാദ്: (KVARTHA) പാകിസ്താനിലെ ജയിലില്‍ ക്രൂരമായ ആക്രമണത്തിന് വിധേയമായി മരിച്ച ഇന്‍ഡ്യന്‍ പൗരന്‍ സരബ്ജിത് സിങ്ങിന്റെ കൊലയാളികളില്‍ ഒരാളായ അമീര്‍ സര്‍ഫറാസ് ലാഹോറില്‍ വെടിയേറ്റു മരിച്ചതിനു പിന്നില്‍ ഇന്‍ഡ്യയ്ക്കു പങ്കുണ്ടെന്ന സംശയം പ്രകടിപ്പിച്ച് പാക് ആഭ്യന്തരമന്ത്രി മെഹ്സീന്‍ നഖ് വി.

മുന്‍പുണ്ടായിട്ടുള്ള സംഭവങ്ങളുടെ അതേ മാതൃകയില്‍ തന്നെയാണ് അമീറിന്റേയും മരണമെന്നാരോപിച്ച നഖ് വി പാക് മണ്ണില്‍ നടന്ന മറ്റു നാലു കൊലപാതകങ്ങളിലും ഇന്‍ഡ്യയെ സംശയിക്കുന്നുവെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണങ്ങള്‍ അവസാനിച്ചതിനു ശേഷം കൂടുതല്‍ പ്രസ്താവന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Allegation | അമീര്‍ സര്‍ഫറാസ് വെടിയേറ്റ് മരിച്ചതിന് പിന്നില്‍ ഇന്‍ഡ്യയ്ക്ക് പങ്കുണ്ടെന്ന സംശയം പ്രകടിപ്പിച്ച് പാക് ആഭ്യന്തരമന്ത്രി മെഹ്സീന്‍ നഖ് വി

എന്നാല്‍ നഖ് വിയുടെ ആരോപണത്തില്‍ ഇതുവരെ ഇന്‍ഡ്യന്‍ സര്‍കാര്‍ പ്രതികരിച്ചിട്ടില്ല. ഞായറാഴ്ചയാണ് അമീര്‍ സിങിന്റെ മരണം സംഭവിച്ചത്. ലഹോറിലെ ഇസ്ലാംപുര പ്രദേശത്ത് ബൈകിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് അമീര്‍ സര്‍ഫറാസിനെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

വീട്ടിലെത്തിയ അക്രമികള്‍ കോളിങ് ബെല്‍ മുഴക്കുകയും വാതില്‍ തുറന്ന് പുറത്തിറങ്ങിയ അമീറിനെ തൊട്ടടുത്തുനിന്നു വെടിവയ്ക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ അമീറിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. അവിവാഹിതനായ അമീര്‍ സഹോദരങ്ങള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.

ലഷ്‌കറെ ത്വഇബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണ് അമീര്‍ സര്‍ഫറാസ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. അമീറും കൂട്ടാളിയായ മുദാസിര്‍ മുനീറും ചേര്‍ന്ന് കോട്ട് ലഖ്പത് ജയിലില്‍ വച്ച് സരബ്ജിത് സിങ്ങിനെ ഇഷ്ടികയും ഇരുമ്പുവടിയും ഉപയോഗിച്ചു ക്രൂരമായി മര്‍ദിച്ചുവെന്നാണ് ആരോപണം. 2013 മേയ് രണ്ടിന് ലഹോറിലെ ജിന്ന ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് സരബ്ജിത് സിങ്ങ് (49) മരിച്ചുവെന്നാണ് ഔദ്യോഗിക വിവരം.

ലഹോറിലെ വന്‍ സുരക്ഷയിലുള്ള കോട്ട് ലഖ്പത് ജയിലില്‍ വച്ച് അമീര്‍ സര്‍ഫറാസ് അടക്കമുള്ള സഹതടവുകാരുടെ ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് ഒരാഴ്ചയോളം സരബ്ജിത് സിങ് കോമയിലായിരുന്നു. 2018 ഡിസംബറില്‍ സര്‍ഫറാസിനെയും മുദാസിറിനെയും ലഹോറിലെ കോടതി മോചിപ്പിച്ചിരുന്നു. എല്ലാ സാക്ഷികളും മൊഴിമാറ്റി പറഞ്ഞതോടെയാണ് ഇവരെ കോടതി കുറ്റവിമുക്തരാക്കിയത്.

1990ല്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ നടന്ന ബോംബ് ആക്രമണങ്ങളില്‍ സരബ്ജിത് സിങ്ങിന് പങ്കുണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് വധശിക്ഷയ്ക്കു വിധിക്കുകയുമായിരുന്നു. എന്നാല്‍ പാകിസ്താന്റെ ആരോപണം തള്ളി ഇന്‍ഡ്യയും സരബ്ജിത്തിന്റെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. 2001 പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായിരുന്ന അഫ്സല്‍ ഗുരുവിനെ ഇന്‍ഡ്യ തൂക്കിലേറ്റി രണ്ടു മാസത്തിനു ശേഷമാണ് സരബ്ജിത്ത് സിങ്ങിനെ ജയിലില്‍ ആക്രമിച്ചത്.

Keywords: Pakistan claims Indian hand in killing of Sarabjit's murderer, Islamabad, News, Politics, Sarabjit's murderer, Minister Mohsin Naqvi, Allegation, Investigation, Jail, Court, World News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia