ക്വറ്റയില്‍ അജ്ഞാതരായ തോക്കുധാരികള്‍ ബസ് ആക്രമിച്ച് 8 പേരെ കൊലപ്പെടുത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ക്വറ്റ: (www.kvartha.com 23.10.2014) പാകിസ്ഥാനിലെ ക്വറ്റയില്‍ അഞ്ജാതരായ തോക്കുധാരികള്‍ ബസ് ആക്രമിച്ച് യാത്രക്കാരായ എട്ടുപേരെ കൊലപ്പെടുത്തി.  ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബലൂചിസ്താനിലെ ഹസാര ഗോത്ര വിഭാഗത്തില്‍പെട്ടവരാണ് കൊല്ലപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ബൊലാന്‍ മെഡിക്കല്‍ കോംപ്ലക്‌സില്‍ സുക്ഷിച്ചിരിക്കുകയാണ്.

ബസില്‍ പച്ചക്കറി മാര്‍ക്കറ്റിലേക്ക് പുറപ്പെട്ടവരാണ് ആക്രമത്തിന് ഇരയായത്. ക്വറ്റയില്‍ ശിയ വിഭാഗത്തിനുനേരെ തീവ്രവാദ ഗ്രൂപ്പായ ലഷ്‌കറെ ജാംഗ്വിയില്‍ നിന്നും ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. മേഖലയിലെ ഭൂരിപക്ഷ വിഭാഗമാണ്  ശിയ. ബസിനു നേരെയുള്ള ആക്രമണത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ഭീതിയിലാണ്.

മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ ആക്രമണത്തെ ഭയന്ന് 20,000 ത്തോളം ഹസാര വിഭാഗക്കാര്‍ മറ്റു ഭാഗങ്ങളിലേക്ക് പാലായനം ചെയ്തിട്ടുണ്ട്. പാകിസ്ഥാന്റെ ജനസംഖ്യയില്‍ 180 മില്യണോളം ശിയാ വിഭാഗത്തില്‍പെടുന്നവരാണ്. 2012 മുതല്‍ 800 ഓളം ശിയാ മുസ്ലീമുകളാണ് അക്രമത്തില്‍ കൊല്ലപ്പെടുന്നത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് ക്വറ്റയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനിച്ചു. ഹസാര ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് ഹര്‍ത്താലിന്  ആഹ്വാനം ചെയ്തിരിക്കുന്നത്.

ക്വറ്റയില്‍ അജ്ഞാതരായ തോക്കുധാരികള്‍ ബസ് ആക്രമിച്ച് 8 പേരെ കൊലപ്പെടുത്തി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Pakistan bus attack kills eight in Quetta, Gun attack, Passengers, hospital, Injured, Treatment, Harthal, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia