Shahnawaz Dahani | 'താനും ഒരു പാക് ബോളറാണെന്ന കാര്യം സെലക്ഷന്‍ കമിറ്റിക്ക് അറിയില്ലെന്ന് തോന്നുന്നു; പരിഹാസവുമായി യുവതാരത്തിന്റെ പോസ്റ്റ്, പിന്നാലെ പിസിബിയുടെ ശാസന
Aug 12, 2023, 18:41 IST
ഇസ്ലാമാബാദ്: (www.kvartha.com) ഏഷ്യാ കപിനും അഫ്ഗാനിസ്താനെതിരായ പരമ്പരയ്ക്കുമുള്ള ടീമില്‍ ഇടം ലഭിക്കാത്തതിനെ തുടര്‍ന്ന് എക്‌സ് പ്ലാറ്റ് ഫോമിലൂടെ (Twitter) പരിഹാസവുമായി രംഗത്തെത്തിയ യുവതാരത്തിന് പാകിസ്താന്‍ ക്രികറ്റ് ബോര്‍ഡിന്റെ (PCB) ശാസന. താനും ഒരു പാകിസ്താന്‍ ബോളറാണെന്ന കാര്യം സെലക്ഷന്‍ കമിറ്റിക്ക് അറിയില്ലെന്നു തോന്നുന്നുവെന്നായിരുന്നു ട്വിറ്ററില്‍ പരിഹാസ രൂപേണ യുവതാരം ശാനവാസ് ദഹാനി പോസ്റ്റ് ചെയ്തത്.
ഇതു ശ്രദ്ധയില്‍പ്പെട്ട പിസിബി നേതൃത്വം യുവതാരത്തെ ബന്ധപ്പെട്ട് അതൃപ്തി അറിയിച്ചതിനു പിന്നാലെ വിവാദ പോസ്റ്റ് പിന്‍വലിച്ചു. മുന്‍ ദേശീയ താരം കൂടിയായ ഇന്‍സമാം ഉള്‍ ഹഖിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമിറ്റിയാണ് ഇരു പരമ്പരകള്‍ക്കുമായി ടീമിനെ തിരഞ്ഞെടുത്തത്. ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ദഹാനി പരിഹാസവുമായി രംഗത്തെത്തിയത്.
'ഞാനും ഒരു പാകിസ്താന്‍ ബോളറാണെന്ന് സെലക്ടര്‍മാര്‍ക്ക് അറിയില്ലെന്നു തോന്നുന്നു. ടീം പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകരും എന്നെ ഒഴിവാക്കിയതിനെക്കുറിച്ച് ഇന്‍സമാം ഉള്‍ ഹഖിനോടു ചോദിച്ചില്ല'- ഇതായിരുന്നു ദഹാനിയുടെ പോസ്റ്റ്.
തൊട്ടുപിന്നാലെ പിസിബി ഉന്നതര്‍ ഫോണിലൂടെ ദഹാനിയെ ബന്ധപ്പെട്ട് ശാസിച്ചതായുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്. തന്റെ പോസ്റ്റിനു പിന്നിലെ 'അപകടം' മനസിലാക്കിയ യുവതാരം, ഉടനടി അത് പിന്‍വലിക്കുകയും ചെയ്തു.
ഇതു ശ്രദ്ധയില്‍പ്പെട്ട പിസിബി നേതൃത്വം യുവതാരത്തെ ബന്ധപ്പെട്ട് അതൃപ്തി അറിയിച്ചതിനു പിന്നാലെ വിവാദ പോസ്റ്റ് പിന്‍വലിച്ചു. മുന്‍ ദേശീയ താരം കൂടിയായ ഇന്‍സമാം ഉള്‍ ഹഖിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമിറ്റിയാണ് ഇരു പരമ്പരകള്‍ക്കുമായി ടീമിനെ തിരഞ്ഞെടുത്തത്. ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ദഹാനി പരിഹാസവുമായി രംഗത്തെത്തിയത്.
തൊട്ടുപിന്നാലെ പിസിബി ഉന്നതര്‍ ഫോണിലൂടെ ദഹാനിയെ ബന്ധപ്പെട്ട് ശാസിച്ചതായുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്. തന്റെ പോസ്റ്റിനു പിന്നിലെ 'അപകടം' മനസിലാക്കിയ യുവതാരം, ഉടനടി അത് പിന്‍വലിക്കുകയും ചെയ്തു.
Keywords: Pakistan board cautions fast bowler Shahnawaz Dahani for his tweets after Asia Cup exclusion, Islamabad, News, Twitter, Phone Call, Press Meet, Media, Criticism, Report, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.