ADVERTISEMENT
ഇസ്ലാമാബാദ്: ഇസ്ലാമിനെയും മുസ്ലിംങ്ങളേയും അപമാനിക്കുന്ന വിവാദ സിനിമ പ്രസിദ്ധീകരിച്ച വീഡിയോ ഷെയറിംഗ് വെബ്സൈറ്റായ യൂടൂബിന് പാകിസ്ഥാനില്‍ വിലക്ക് ഏര്‍പെടുത്തി. 'ഇന്നസെന്‍സ് ഓഫ് മുസ്ലീംസ്' എന്ന പേരിലുള്ള മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം സൈറ്റില്‍ നിന്നു പിന്‍വലിക്കാത്തതിനാലാണ് പാക് സര്‍ക്കാര്‍ യൂടൂബിനു വിലക്ക് ഏര്‍പ്പെടുത്തിയത്.
മതനിന്ദയുടെ പേരില്‍ ഒട്ടേറെ പരാതികള്‍ ലഭിച്ചതിനാല്‍ സിനിമയുമായി ബന്ധപ്പെട്ട 700 ലിങ്കുകള്‍ നേരത്തെ യൂട്യൂബില്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് യൂടൂബിന് പൂര്‍ണ വിലക്ക് വന്നത്. ഏതാനും ദിവസങ്ങളായി വിവാദ സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ പ്രകടനങ്ങളും പ്രതിഷേധവും ആലിക്കത്തുന്നതിനിടയിലാണ് പാകിസ്ഥാന് യൂടുബിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യ വിവാദ സിനിമ നിരോധിച്ചിരുന്നു.
Keywords: Pakistan You Tube, Ban, Website, Islamabad, Government, India, World, Cinema, Muslim, Share, Video, Film.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
