ഡെല്‍ഹിയെ തകര്‍ക്കാന്‍ പാകിസ്ഥാന് 5 മിനിറ്റ് മതി: പാക് ആണവ ശാസ്ത്രജ്ഞന്‍ ഡോ. അബ്ദുല്‍ ഖദീര്‍ ഖാന്‍
May 29, 2016, 13:26 IST
ADVERTISEMENT
ഇസ്‌ലാമാബാദ്: (www.kvartha.com 29.05.2016) ഡെല്‍ഹിയെ തകര്‍ക്കാന്‍ പാകിസ്ഥാന് വെറും അഞ്ചു മിനിറ്റ് മതിയെന്ന് പാക് ആണവ ശാസ്ത്രജ്ഞന്‍ ഡോ. അബ്ദുല്‍ ഖദീര്‍ ഖാന്‍. റാവല്‍പിണ്ടിക്കടുത്തുള്ള ഖൗത്തയില്‍നിന്നും ഡെല്‍ഹിയെ തകര്‍ക്കാന്‍ വലിയ പ്രയാസമില്ലെന്ന് പറഞ്ഞ ഡോ. അബ്ദുല്‍ ഖദീര്‍ 1984ല്‍ തന്നെ ആണവശക്തിയുള്ള രാജ്യമായി പാക്കിസ്ഥാന്‍ മാറുമായിരുന്നുവെന്നും അവകാശപ്പെട്ടു.
1984ല്‍ ആണവായുധപരീക്ഷണം നടത്താനുള്ള പദ്ധതി പാക്കിസ്ഥാനുണ്ടായിരുന്നു. എന്നാല്‍ അന്നത്തെ പ്രസിഡന്റ് ജനറല്‍ സിയ ഉള്‍ ഹഖ് പരീക്ഷണം നടത്തുന്നതിനെ എതിര്‍ത്തു. ആണവായുധപരീക്ഷണം നടത്തിയാല്‍ ലോകരാജ്യങ്ങള്‍ സൈനികപരമായി നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭയം.
തന്റെ സേവനം ഇല്ലായിരുന്നെങ്കില്‍ 1998ല്‍ പാക്കിസ്ഥാന്‍ ആണവായുധപരീക്ഷണം
നടത്തുമായിരുന്നില്ല. ഇതു പ്രാവര്‍ത്തികമാക്കുന്നതിന് പല ദുഷ്‌കരമായ സാഹചര്യങ്ങളും തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നുവെങ്കിലും അതൊക്കെ നിഷ്പ്രയാസം മറികടന്ന് നേട്ടം കൈവരിക്കാന്‍ സാധിച്ചു. പാക്കിസ്ഥാന്റെ ആദ്യ ആണവപരീക്ഷണത്തിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ. അബ്ദുല്‍ ഖദീര്‍.

രാജ്യത്തെ ആണവ ശാസ്ത്രജ്ഞന്മാര്‍ക്ക് മതിയായ ആദരവ് ലഭിക്കാറില്ലെന്ന് മുഷറഫിന്റെ ഭരണത്തിന്‍ കീഴില്‍ നേരിടേണ്ടി വന്ന മോശമായ പെരുമാറ്റത്തെ പരാമര്‍ശിച്ചുകൊണ്ട് ഖാന്‍ പറഞ്ഞു.
Also Read:
കടുമേനിയിലെ മഠത്തില്‍ യുവ കന്യാസ്ത്രീ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
Keywords: Pakistan able to target Delhi from Kahuta near Rawalpindi in five minutes: Dr Abdul Qadeer Khan, Islamabad, President, Military, Criticize, Scientists, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.