Avalanche | വടക്കന്‍ പാകിസ്താനില്‍ ഹിമപാതത്തില്‍ 4 വയസുള്ള കുട്ടിയടക്കം 11 മരണം; 25 പേര്‍ക്ക് പരുക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇസ്ലാമാബാദ്: (www.kvartha.com) വടക്കന്‍ പാകിസ്താനില്‍ ഹിമപാതത്തില്‍ 11 പേര്‍ക്ക് ദാരുണാന്ത്യം. നാല് വയസുള്ള ആണ്‍കുട്ടി ഉള്‍പെടെ നാടോടി ഗോത്രത്തില്‍പെട്ടവരാണ് മരിച്ചത്. പര്‍വത മേഖലയിലെ ആസ്റ്റോര്‍ ജില്ലയിലെ ഷൗണ്ടര്‍ ടോപ് പാസിലാണ് ദുരന്തം. 

മരിച്ചവരില്‍ നാല് സ്ത്രീകളും നാല് വയസുള്ള ആണ്‍കുട്ടിയും ഉള്‍പെടുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപോര്‍ട് ചെയ്യുന്നു. ഇതുവരെ എട്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പാക് പ്രധാനമന്ത്രി ശെഹ്ബാസ് ശെരീഫ് അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി, കാലാവസ്ഥാ വ്യതിയാനം മൂലം ഹിമപാതങ്ങള്‍ പോലുള്ള സംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഗുജ്ജര്‍ കുടുംബത്തില്‍പെട്ട സംഘം ആട്ടിന്‍കൂട്ടവുമായി പര്‍വതപ്രദേശം മുറിച്ചുകടക്കുന്നതിനിടെയാണ് മഞ്ഞുവീഴ്ചയുണ്ടായത്. അപ്രതീക്ഷിത സംഭവത്തില്‍ 25 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പാക് അധീന കശ്മീരിലെ ഗില്‍ജിത് ബാള്‍ടിസ്ഥാന്‍ മേഖലയിലെ അസ്റ്റോര്‍ ജില്ലയെ ആസാദ് കശ്മീരിലേക്ക് ബന്ധിപ്പിക്കുന്ന ചുരത്തിന്റെ ഭാഗത്താണ് ഹിമപാതമുണ്ടായത്. 

ദുര്‍ഘടമായ ഭൂപ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശത്തെത്താന്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എങ്കിലും പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും പാകിസ്താന്‍ സൈനികരും ഓപറേഷനില്‍ ചേര്‍ന്നുവെന്നും പൊലീസ് പറഞ്ഞു. 

Aster mims 04/11/2022

Avalanche | വടക്കന്‍ പാകിസ്താനില്‍ ഹിമപാതത്തില്‍ 4 വയസുള്ള കുട്ടിയടക്കം 11 മരണം; 25 പേര്‍ക്ക് പരുക്ക്


Keywords:  News, World, World-News, Northern Pakistan, Snowy Avalanche, Northern Pakistan, Nomadic Tribe, Chambeli Area, Shounter Pass, Pakistan: 11 members of nomadic tribe died in Avalanche. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia