SWISS-TOWER 24/07/2023

നരേന്ദ്രമോദിക്ക് നേരെ വീണ്ടും വധഭീഷണിയുമായി പാക് പോപ്പ് ഗായിക; ബോംബ് കെട്ടിവെച്ച ജാക്കറ്റ് ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത് 'കശ്മീരിന്റെ മകള്‍', 'മോദി ഹിറ്റ്‌ലര്‍' എന്നീ ഹാഷ്ടാഗുകളോടെ

 


ADVERTISEMENT

ലാഹോര്‍: (www.kvartha.com 23.10.2019) പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ വീണ്ടും വധഭീഷണിയുമായി പാക് പോപ്പ് ഗായിക റാബി പിര്‍സാദ. ട്വീറ്ററിലൂടെയാണ് പിര്‍സാദ വധഭീഷണിയുമായി രംഗത്തെത്തിയത്. ചാവേര്‍ ആക്രമണ ഭീഷണിയാണ് പാക് ഗായിക മോദിക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. 'കശ്മീരിന്റെ മകള്‍', 'മോദി ഹിറ്റ്‌ലര്‍' എന്നീ ഹാഷ്ടാഗുകളോടെ ബോംബ് കെട്ടിവെച്ച ജാക്കറ്റ് ധരിച്ച ഫോട്ടോയാണ് ട്വിറ്ററില്‍ പിര്‍സാദ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോദിക്ക് ആശംസകള്‍ നേരുന്നതായും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

പിര്‍സാദയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധിയാളുകളാണ് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ഘട്ടത്തിലും പിര്‍സാദ മോദിക്ക് നേരെ വധഭീഷണി ഉയര്‍ത്തിയിരുന്നു. സര്‍പ്പങ്ങളോടൊപ്പം നിന്നാണ് അന്ന് ഗായിക ഫോട്ടോ പോസ്റ്റ് ചെയ്തത്.

നരേന്ദ്രമോദിക്ക് നേരെ വീണ്ടും വധഭീഷണിയുമായി പാക് പോപ്പ് ഗായിക; ബോംബ് കെട്ടിവെച്ച ജാക്കറ്റ് ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത് 'കശ്മീരിന്റെ മകള്‍', 'മോദി ഹിറ്റ്‌ലര്‍' എന്നീ ഹാഷ്ടാഗുകളോടെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords; World, Pakistan, Lahore, India, News, Singer, Life Threat, Pak singer Rabi Pirzada threatens PM Modi with suicide attack, calls him Hitler. Internet goes ROFL
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia